എഡിറ്റര്‍
എഡിറ്റര്‍
ദുബായില്‍ വാടക കുറയുന്നു
എഡിറ്റര്‍
Thursday 4th September 2014 1:06pm

dubai

ദുബായ്: ദുബായിലെ പ്രധാന താമസ മേഖലകളില്‍ വാടക കുറയുന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റീറ) പുറത്തിറക്കിയ ഏറ്റവും പുതിയ വാടക സൂചികയിലാണ് മെയ് മാസത്തേക്കാള്‍ വാടകയില്‍ കുറവ് കാണിച്ചത്. ചിലയിടത്ത് വാടകയില്‍ മാറ്റമില്ല. എവിടെയും വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ല.

ബുര്‍ജ് ഖലീഫ നിലനില്‍ക്കുന്ന ഡൗണ്‍ടൗണ്‍ ദുബൈയില്‍ എല്ലാ വിഭാഗം താമസസ്ഥലങ്ങള്‍ക്കും വാടക കുറഞ്ഞിരിക്കുകയാണ്. സ്റ്റുഡിയോ അപാര്‍ട്‌മെന്റുകളുടെ വാടക 6.25 ശതമാനം മുതല്‍ 7.14 ശതമാനം വരെ കുറഞ്ഞു. നിലവിലെ വാര്‍ഷിക വാടക 65,000 ദിര്‍ഹം മുതല്‍ 75,000 ദിര്‍ഹം വരെയാണ്.

ഒരു ബെഡ്‌റൂം അപാര്‍ട്‌മെന്റുകളടെ വാടക നിരക്ക് 90,000-110,000 ദിര്‍ഹമാണ്.മെയ് മാസത്തേക്കാള്‍ 10 ശതമാനം വരെ കുറവാണിത്. രണ്ടു കിടപ്പുമുറികളുള്ള ഫ്‌ളാറ്റിന് ഡൗണ്‍ടൗണിലെ നിരക്ക് 1.60 ലക്ഷം മുതല്‍ 1.90 ലക്ഷം വരെ ദിര്‍ഹമാണ്. കുറഞ്ഞത് ആറു ശതമാനത്തോളം.

അതേസമയം ദുബൈ മറീനയില്‍ ഒന്നും രണ്ടും ബെഡ് റൂം അപാര്‍ട്‌മെന്റുകള്‍ക്ക് വാടകയില്‍ മാറ്റമില്‌ളെന്നാണ് സൂചികയില്‍ പറയുന്നത്. യഥാക്രമം 90,0001,20,000, 1.40 ലക്ഷം,1.70 ലക്ഷം ദിര്‍ഹമാണ് വാടക. എന്നാല്‍ ഒറ്റമുറി സ്റ്റുഡിയോ അപാര്‍ട്‌മെന്റുകള്‍ക്ക് 6.67 ശതമാനം മുതല്‍ 8.33 ശതമാനം വരെ കുറഞ്ഞ് 55,00070,000 ദിര്‍ഹമായി.

ദുബൈയില്‍ സമ്പന്നര്‍ താമസിക്കുന്ന ഇന്റര്‍നാഷണല്‍ സിറ്റി, ബിസിനസ് ബേ, ജുമൈറ ലേക് ടവേര്‍സ്, ദുബൈ സിലിക്കോണ്‍ ഒയാസിസ് എന്നിവിടങ്ങളിലും വാടകയില്‍ ഇടിവ് രേഖപ്പെടുത്തുന്നു. ചിലയിടത്ത് മാറ്റമില്ലാതെ തുടരുന്നു. ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ സ്റ്റുഡിയോ അപാര്‍ട്‌മെന്റിന് 10 ശതമാനം വരെയും ഒറ്റ ബെഡ്‌റൂം ഫ്‌ളാറ്റിന് 8.5 ശതമാനം വരെയും കുറവുണ്ടായി.

Advertisement