എഡിറ്റര്‍
എഡിറ്റര്‍
2012ലെ ബാലണ്‍ ഡി ഓറിന് റൊണാള്‍ഡോ യോഗ്യനായിരുന്നു: പെലെ
എഡിറ്റര്‍
Sunday 16th June 2013 1:14pm

pele

മാഡ്രിഡ്: 2012 ലെ ബാലണ്‍ ഡി ഓര്‍ നേടാന്‍ റയല്‍ താരം ക്രിസ്റ്റ്യാനോ യോഗ്യനായിരുന്നെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ. റയല്‍ മാഡ്രിഡിന് വേണ്ടി ക്രിസ്റ്റ്യാനോ നടത്തിയ പ്രകടനങ്ങള്‍ കണ്ടാല്‍ മെസ്സിയെക്കാള്‍ യോഗ്യന്‍ ക്രിസ്റ്റിയാനോയാണെന്ന് വ്യക്തമാകുമെന്നും പെലെ പറഞ്ഞു.

ഫുട്‌ബോളിന്റെ കണ്ണില്‍ കൂടി നോക്കിയാല്‍ മെസ്സിയാണെന്ന് പറയാം. എന്നാല്‍ വിജയം കണക്കിലെടുക്കുകയാണെങ്കില്‍ എനിക്ക് തോന്നുന്നത് ബാലണ്‍ ഡി ഓറിന് യോഗ്യന്‍ ക്രിസ്റ്റിയാനോ ആണെന്ന് പെല പറുയുന്നു.

Ads By Google

ഫിഫ പുരസ്‌കാരം പ്രഖ്യാപിക്കുന്ന രണ്ട് തവണയും ഞാന്‍ ഉണ്ടായിരുന്നു. രണ്ട് തവണയും ക്രിസ്റ്റ്യാനോ പുരസ്‌കാരത്തിന് അടുത്ത് തന്നെയുണ്ടായിരുന്നു. എന്നാല്‍ മെസ്സിയുടെ സ്ഥാനം കുറച്ച് കൂടി ഉറപ്പായിരുന്നു. പെലെ പറഞ്ഞു.

അതേസമയം, ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡ് വിടുന്നതായുള്ള സൂചനകള്‍ ശക്തമാകുകയാണ്. 2015 വരെ റയലു മായി റൊണാള്‍ഡോ കരാറൊപ്പിട്ടിട്ടുണ്ട്  എന്നാല്‍ 2015 വരെ റയലില്‍ തുടരാന്‍ താല്‍പര്യമില്ലെന്നാണ് റെണാള്‍ഡോ വ്യക്തമാക്കുന്നത്.

നേരത്തേ പലതവണ ക്രിസ്റ്റ്യാനോ ടീം വിടുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അന്നൊക്കെ റയല്‍ വാര്‍ത്ത നിഷേധിക്കുകയായിരുന്നു.

Advertisement