എഡിറ്റര്‍
എഡിറ്റര്‍
ജൂലൈ ഒന്ന് മുതല്‍ റോമിംഗ് ചാര്‍ജില്‍ കുറവ് വരുത്തുമെന്ന് ട്രായ്
എഡിറ്റര്‍
Monday 17th June 2013 5:40pm

trai..

ന്യൂദല്‍ഹി: ജൂലൈ ഒന്ന് മുതല്‍ റോമിംഗ് ചാര്‍ജില്‍ ഗണ്യമായ കുറവ് വരുത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അറിയിച്ചു.

ട്രായ് വോയ്‌സ് കോളിന്റെയും എസ്.എം.എസിന്റെയും പുതുക്കിയ റോമിംഗ് നിരക്കുകളും  പ്രഖ്യാപിച്ചു. ജൂലൈ ഒന്നു മുതല്‍  ഈ നിരക്കുകളും പ്രാബല്യത്തില്‍ വരും.

Ads By Google

പുതുക്കിയ നിരക്ക് അനുസരിച്ച് റോമിംഗില്‍ ലോക്കല്‍ ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് മിനിറ്റിന് ഒരു രൂപയായിരിക്കും. നേരത്തെ ഇത് 1.40 രൂപയായിരുന്നു. എസ്.ടി.ഡി ഔട്ട്‌ഗോയിംഗ് നിരക്ക് മിനിറ്റിന് 2.40 രൂപയില്‍ നിന്ന് 1.50 രൂപയാക്കി കുറച്ചു.

നാഷണല്‍ റോമിംഗില്‍ ഇന്‍കമിംഗ് കോളുകള്‍ക്കുളള ഉയര്‍ന്ന നിരക്ക് മിനിറ്റിന് 1.75 രൂപയായിരുന്നത് 75 പൈസയാക്കി കുറച്ചു. ഔട്ട്‌ഗോയിംഗ് ലോക്കല്‍ എസ്.എം.എസിന് ഒരു രൂപയും എസ്.ടി.ഡി എസ്.എം.എസിന് 1.50 രൂപയുമാണ്. ഇന്‍കമിംഗ് എസ്.എം.എസ് സൗജന്യമായിരിക്കുമെന്നും ട്രായ് അറിയിച്ചു.

റോമിംഗ് സൗജന്യമാക്കാന്‍ ട്രായ് നേരത്തെ തീരുമാനിച്ചതായിരുന്നു.  എന്നാല്‍ മൊബൈല്‍ കമ്പനികളില്‍ നിന്നുളള കടുത്ത എതിര്‍പ്പാണ് റോമിംഗ് സൗജന്യമാക്കാനുളള നീക്കത്തിന് വിഘാതമായതെന്ന് ടെലികോം അധികൃതര്‍ അറിയിച്ചു.

Advertisement