രോഹിത് ശര്‍മ്മയ്ക്കും റിതികയ്ക്കും കുഞ്ഞ് പിറന്നു; സിഡ്‌നി ടെസ്റ്റ് ഒഴിവാക്കി രോഹിത് ഇന്ത്യയിലേക്ക് പറന്നു
Cricket
രോഹിത് ശര്‍മ്മയ്ക്കും റിതികയ്ക്കും കുഞ്ഞ് പിറന്നു; സിഡ്‌നി ടെസ്റ്റ് ഒഴിവാക്കി രോഹിത് ഇന്ത്യയിലേക്ക് പറന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 31st December 2018, 11:15 am

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്കും പങ്കാളി റിതിക സജ്‌ദേയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഞായറാഴ്ച മുംബൈയിലെ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഇക്കാര്യം റിതികയുടെ ബന്ധുവും സൊഹൈല്‍ ഖാന്റെ ഭാര്യയുമായ സീതാ ഖാന്‍ ആണ് അറിയിച്ചത്.

മകളുടെ ജന്മവാര്‍ത്ത അറിഞ്ഞയുടന്‍ തന്നെ രോഹിത് ഇന്ത്യയിലേക്ക് പറന്നാതായി ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സിഡ്‌നിയില്‍ നടക്കാന്‍ പോകുന്ന നാലാം ടെസ്റ്റില്‍ രോഹിത് ഉണ്ടാവില്ലെന്നും ഉറപ്പായിട്ടുണ്ട്.

അതേസമയം രോഹിതിന് പകരം പുതിയ താരത്തെ കോഹ്‌ലിയും ശാസ്ത്രിയും ആവശ്യപ്പെടുമോയെന്ന് വ്യക്തമല്ല. ജനുവരി മൂന്നിനാണ് നാലം ടെസ്റ്റ് തുടങ്ങുന്നത്.