എഡിറ്റര്‍
എഡിറ്റര്‍
രോഹിത് ബഹുത് ബഡാ ടാലന്റ് ഹെ
എഡിറ്റര്‍
Tuesday 23rd October 2012 8:35pm

ഇന്ത്യന്‍ ക്രിക്കറ്റ് നിരയിലെ യുവ സാന്നിധ്യത്തില്‍ എന്നും തന്റെ ഒരു സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിച്ചുപോന്ന താരമാണ് രോഹിത് ശര്‍മ. എന്നാല്‍ അടുത്ത കാലത്തായി തികച്ചും നിരാശാജനകമായ പ്രകടനമാണ് രോഹിത്തിനടുത്ത് നിന്നും വരുന്നത്. കരിയറിലെ വീഴ്ചകളെ കുറിച്ചും ക്രിക്കറ്റില്‍ ചുവട് പിഴയ്ക്കുന്നതിനെ കുറിച്ചും രോഹിത് ശര്‍മ മനസുതുറക്കുന്നു….


ഫേസ് ടു ഫേസ്/ രോഹിത് ശര്‍മ
മൊഴിമാറ്റം / ആര്യ.രാജന്‍

ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഭാഗ്യം തുണച്ചില്ലെന്ന് തോന്നുന്നുണ്ടോ?

ടീമിനെ സംബന്ധിച്ച് അത് നല്ല മത്സരമായിരുന്നു. എന്നാല്‍ സെമിയില്‍ തന്നെ ഞങ്ങള്‍ പുറത്തായി. ഞങ്ങളെ ആരെയും ഭാഗ്യം തുണച്ചില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ഒരു മത്സരം മാത്രമായിരുന്നു കൈവിട്ടത്. എന്നിട്ടും എങ്ങുമെത്താതെ മടങ്ങേണ്ടി വന്നു.

Ads By Google

വ്യക്തിപരമായിട്ട് ആ തോല്‍വിയെ എങ്ങനെ കാണുന്നു?

വ്യക്തിപരമായിട്ട് മത്സരമെല്ലാം സന്തോഷം നല്‍കുന്നത് തന്നെയായിരുന്നു. എവിടെ എനിയ്ക്ക് അവസരം ലഭിക്കുന്നുവോ അവിടെയെല്ലാം എന്റെ കഴിവിന്റെ പരമാവധി എടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. തോല്‍വിയെ വ്യക്തിപരമായി എടുക്കാന്‍ കഴിയില്ല, അത് ടീമിന്റെ തന്റെ തോല്‍വിയാണ്.

ട്വന്റി-20 മത്സരങ്ങളില്‍ തിളങ്ങാന്‍ ഒരു പ്രത്യേക കഴിവുണ്ടെന്ന് തോന്നുന്നു?

ട്വന്റി-20 മത്സരങ്ങള്‍ ഞാന്‍ എന്നും ആസ്വദിച്ചാണ് കളിക്കാറ്. ആ ഒരു ശൈലി ഏകദിന ക്രിക്കറ്റിലേക്കും പകര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ട്വന്റി-20 മത്സരത്തില്‍ കളിക്കുന്നത്ര അനായാസമായി എനിക്ക് ഏകദിനത്തില്‍ കളിക്കാന്‍ സാധിക്കാറില്ല. രണ്ടും രണ്ട് ഫോര്‍മാറ്റ് തന്നെയാണ്. ഞാന്‍ ഏകദിന മത്സരങ്ങളില്‍ കളിക്കുമ്പോള്‍ അവിടെ എനിയ്ക്ക് എന്തൊക്കെയോ നഷ്ടപ്പെടുന്നുണ്ടെന്ന് ഞാന്‍ തന്നെ തിരിച്ചറിയാറുണ്ട്. പക്ഷേ എവിടെയാണ് പിഴവ് സംഭവിക്കുന്നതെന്ന് പറയാന്‍ സാധിക്കുന്നില്ല.

ദീര്‍ഘസമയം ക്രീസില്‍ നില്‍ക്കുന്നതിനോട് താങ്കളുടെ അഭിപ്രായം എന്താണ് ? അങ്ങനെ നില്‍ക്കേണ്ടി വന്നാല്‍ താങ്കള്‍ക്ക് ആ ക്ഷമയും ഊര്‍ജ്ജവും എല്ലാം നിലനിര്‍ത്താനാവുമെന്ന് തോന്നുന്നുണ്ടോ?

അതിനെ കുറിച്ച് ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ല. എല്ലാ ഫോര്‍മാറ്റിലും ഒരേ പോലെ കളിക്കുകയെന്നതാണ് എന്റെ രീതി. ഓരോ രീതി മാറുന്നതിനനുസരിച്ച് ആ മാറ്റം എനിയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നതാണ് സത്യം.

യഥാര്‍ത്ഥത്തില്‍ ഏകദിനത്തിലെ പ്രകടത്തെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ ആവാറുണ്ടോ?

ടെന്‍ഷന്‍ ഒന്നും ഇല്ല. സത്യം പറഞ്ഞാല്‍ ഞാന്‍ സന്തോഷവാനാണ്. പിന്നെ മറ്റൊരു കാര്യം പറയേണ്ടതുണ്ട് പല മത്സരത്തിലും ബാറ്റ് ചെയ്യാന്‍ ഞാന്‍ പോകുന്ന സന്ദര്‍ഭം കൂടി ഇതില്‍ പരിഗണിക്കണം. മത്സരത്തില്‍ അത്ര നല്ല പൊസിഷനില്‍ നില്‍ക്കുന്ന അവസ്ഥയിലല്ല പലപ്പോഴും ഞാന്‍ ബാറ്റ് ചെയ്യാന്‍ എത്താറ്. മൂന്നാമനായും നാലാമനായും ഏഴാമനായും ബാറ്റ് ചെയ്യാന്‍ എത്തിയിട്ടുണ്ട്. മികച്ച സ്‌കോര്‍ അല്ലാതിരിക്കുന്ന അവസ്ഥയില്‍ അതിനെ മറികടക്കുകയെന്നത് അത്ര എളുപ്പം കഴിയുന്ന കാര്യമല്ല. ഞാന്‍ ഇത് എന്നെ തന്നെ ന്യായീകരിച്ച് പറയുകയാണെന്ന് കരുതരുത്. ഒരു പ്രൊഫഷണല്‍ എന്ന രീതിയിലാണ് ഇക്കാര്യം പറഞ്ഞത്. എങ്കിലും ഓപ്പണിങ് ബാറ്റസ്മാനായി ഇറങ്ങിയ പല അവസരങ്ങളിലും ഞാന്‍ വല്ലാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. ബാറ്റിങ് ഓര്‍ഡറില്‍ ഇടയ്ക്കിടെ വരുത്തുന്ന മാറ്റവും വലയ്ക്കാറുണ്ട്.

രോഹിത് ബഹുത് ബഡാ ടാലന്റ് ഹെ എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. ആ ഒരു സമ്മര്‍ദ്ദമാണോ പലപ്പോഴും വലയ്ക്കുന്നത്.

ടാലന്റ് ആണ് എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. കഴിവ് എന്ന് പറഞ്ഞാല്‍ കളിക്കുന്ന മത്സരത്തിലെല്ലാം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടാന്‍ കഴിയുമെന്നതല്ല അര്‍ത്ഥം. ഞാന്‍ കഴിവുള്ള താരമാണെന്ന് പറയുന്നവരില്‍ നിന്നും പരമാവധി വിട്ട് നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്.. ആളുകള്‍ക്ക് എല്ലാ മത്സരവും ജയിച്ചാല്‍ മതി, എല്ലാത്തിലും സെഞ്ച്വറി നേടണം എന്നൊക്കെയേ ചിന്തിക്കുള്ളൂ. കളിയുടെ ഗതിയും കളിക്കാരന്റെ സമ്മര്‍ദ്ദവും അവര്‍ക്ക് പലപ്പോഴും മനസിലായിക്കൊള്ളണമെന്നില്ല. നന്നായി ചെയ്യാന്‍ കഴിയാതിരിക്കുമ്പോള്‍ അവര്‍ നന്നായി വിമര്‍ശിക്കുകയും ചെയ്യും.

അത്തരം വിമര്‍ശനങ്ങളില്‍ വേദനിക്കാറുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. ഓപ്പണര്‍ ബാറ്റ്‌സ്മാനായി ഇറങ്ങി പെട്ടെന്ന് തന്നെ ഔട്ട് ആയി പോകുമ്പോഴുണ്ടാകുന്ന ആരാധകരുടെ പ്രതികരണം പലപ്പോഴും വിഷമിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്റസ്മാന്‍ ആണെന്ന് ആരോടും പറഞ്ഞിട്ടില്ല. എന്നോട് ബാറ്റ് ചെയ്യാന്‍ പറയുന്ന അവസരത്തില്‍ മാത്രമേ എനിയ്ക്ക് ക്രീസിലേക്ക് കടക്കാന്‍ കഴിയുകയുള്ളു. അതിന് ഒരു ഉദാഹരണമായി പറയാന്‍ കഴിയുക യുവരാജ് സിങ്ങിനാണ്. അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് വന്ന അന്ന് മുതല്‍ തന്നെ എത്രമനായി ബാറ്റ് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നത് അദ്ദേഹം തന്നെയായിരുന്നു. പലപ്പോഴും അത് അഞ്ചാമനോ ആറാമനോ ഏഴാമനോ ഒക്കെ ആയിട്ടാവും.

ഒരുപാട് വിമര്‍ശനങ്ങളും പരാതികളും കേട്ടിട്ടുണ്ടെന്ന് താങ്കള്‍ തന്നെ പറയുന്നു, അതാണോ യഥാര്‍ത്ഥത്തില്‍ വലിയ സമ്മര്‍ദ്ദം?

ഒരു കളിയില്‍ എനിയ്ക്ക് എത്രമാത്രം ടീമിനെ സഹായിക്കാന്‍ കഴിയുമെന്ന് ഓര്‍ത്താണ് ഞാന്‍ കൂടുതല്‍ ടെന്‍ഷനാവാറ്. ഞാന്‍ എന്ന വ്യക്തി ടീമിന് എന്ത് സംഭാവന ചെയ്തു എന്നത് ഓരോ കളിക്കാരനും മനസില്‍ ചോദിക്കും. നമ്മുടെ പ്രകടനം ടീമിന് വിജയിക്കാന്‍ ഉതകുന്നതല്ലെങ്കില്‍ അത് വിഷമം തന്നെയാണ്.
അടുത്ത പേജില്‍ തുടരുന്നു

Advertisement