ഐ.സി.സി. ടി20 റാങ്കിങ്; രോഹിതും കുല്‍ദീപും മുന്നോട്ട്
Cricket
ഐ.സി.സി. ടി20 റാങ്കിങ്; രോഹിതും കുല്‍ദീപും മുന്നോട്ട്
ന്യൂസ് ഡെസ്‌ക്
Monday, 12th November 2018, 7:27 pm

വെസ്റ്റ് ഇന്‍ഡീസിനെതിരായ മികച്ച പ്രകടനത്തില്‍ നേട്ടമായത് രോഹിത് ശര്‍മയ്ക്കും കുല്‍ദീപ് യാദവിനും. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഇന്ത്യ തൂത്ത് വാരിയപ്പോള്‍ കുല്‍ദീപ് ബോളിങില്‍ 14 സ്ഥാനം മെച്ചപ്പെടുത്തി 23ലെത്തി. മൂന്ന് മത്സരരങ്ങളില്‍ നിന്നായി അഞ്ച് വിക്കറ്റുകള്‍ കുല്‍ദീപ് വീഴ്ത്തിയിരുന്നു. കുല്ദീപിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്.

ALSO READ: സര്‍ക്കാരിന്റെയും കുടുംബങ്ങളുടെയും ആരോഗ്യ ചെലവ് കുറക്കാന്‍ യോഗ സഹായിക്കും; കേന്ദ്രമന്ത്രി സുരേഷ് പ്രഭു

ഒരു സെഞ്ചുറി ഉള്‍പ്പടെ മികച്ച ഇന്നിങ്‌സായിരുന്നു കരീബയിന്‍ പടയ്‌ക്കെതിരെ കുട്ടിക്രിക്കറ്റില്‍ രോഹിത് പുറത്തെടുത്തത്. പത്താമതായിരുന്ന രോഹിത് പുതുക്കിയ പട്ടികയില്‍ ഏഴാമതാണ്. ശിഖര്‍ ധവാന്‍ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി 16ലെത്തി. അതേസമയം പരമ്പരയില്‍ വിശ്രമം അനുവദിച്ച് വിരാട് കോഹ്‌ലി രണ്ട് സ്ഥാനം താഴോട്ട് ഇറങ്ങി.

Image result for BHUVNESHWAR KUMAR AND JASPRIT BUMRAH

ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയുമാണ് നേട്ടമുണ്ടാക്കിയ മറ്റ് താരങ്ങള്‍. ഭുവനേശ്വര്‍ 19ലും ബുംറ 21ലുമെത്തി. ഇന്ത്യന്‍ താരങ്ങളില്‍ യുസവേന്ദ്ര ചാഹലാണ് മുമ്പില്‍. നാലാമതാണ് താരം.127 പോയന്റുള്ള ഇന്ത്യ റാങ്കിങില്‍ രണ്ടാമതാണ്. 138 പോയന്റുമായി പാക്കിസ്ഥാനാണ് ഒന്നാമത്.