ചില തെറ്റുകള്‍ സംഭവിച്ചു; ട്വന്റി20യിലെ തോല്‍വിയെ കുറിച്ച് രോഹിത് ശര്‍മ
Cricket
ചില തെറ്റുകള്‍ സംഭവിച്ചു; ട്വന്റി20യിലെ തോല്‍വിയെ കുറിച്ച് രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th February 2019, 10:00 pm

ഹാമില്‍ട്ടണ്‍: ആവേശകരമായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയാണ് ന്യൂസിലാന്‍ഡ് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്. അവസാന ഓവര്‍ വരെ നീണ്ട് നിന്ന മത്സരത്തില്‍ നാല് റണ്‍സിനാണ് കിവീസ് ഇന്ന് ഇന്ത്യയെ തോല്‍പ്പിച്ചത്. അവസാന ഓവറില്‍ 16 റണ്‍സ് വേണ്ട സ്ഥാനത്ത് ഇന്ത്യയ്ക്ക് 11 റണ്‍സെടുത്ത് പരാജയം സമ്മതിക്കുകയായിരുന്നു.

എന്നാല്‍ 200ന് മുകളിലെ വിജയലക്ഷ്യം എന്നത് എല്ലായ്പ്പോയും ബുദ്ധിമുട്ടാണെന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞത്. ന്യൂസിലാന്‍ഡ് സാഹചര്യങ്ങള്‍ മുതലെടുത്തുവെന്നും അതിനാല്‍ വിജയം അവര്‍ക്ക് അര്‍ഹതപ്പെട്ടാതണെന്നും രോഹിത് പറഞ്ഞു.

Read Also : “ഗോ ബാക്ക് മോദി” എന്ന് പറയുന്നത് ഞാന്‍ ദല്‍ഹിയിലേക്ക് തന്നെ തിരിച്ചു പോയി വീണ്ടും രാജ്യം ഭരിക്കണം എന്നാഗ്രഹിക്കുന്നവര്‍; നരേന്ദ്ര മോദി

ഒത്തിരി പോസിറ്റീവ് കാര്യങ്ങളും അതൊടൊപ്പം ഏതാനും തെറ്റുകളും സംഭവിച്ചു, ചില കാര്യങ്ങളില്‍ ഇനിയും മുന്നോട്ട് പേകേണ്ടതുണ്ട്, പരമ്പര ജയിച്ച് നാട്ടിലെത്തി ആസ്ട്രേലിയയെ നേരിടുക എന്നത് ഊര്‍ജം നല്‍കുന്ന കാര്യമായിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. സമ്മാനദാനചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം.

ദിനേശ് കാര്‍ത്തിക്കും ക്രുനാല്‍ പാണ്ഡ്യയുമാണ് അവസാന ഓവറില്‍ ക്രീസിലുണ്ടായിരുന്നത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ധവാന്‍ (5) വിജയ് ശങ്കര്‍ (43), ഋഷഭ് പന്ത് (28), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (38) ഹാര്‍ദിക് പാണ്ഡ്യ (21), എം.എസ്. ധോണി (2) എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്.

ഇന്ന് ഇന്ത്യയ്ക്ക് ജയിക്കാനായിരുന്നെങ്കില്‍ ന്യൂസിലാന്‍ഡ് മണ്ണിലെ ഇന്ത്യയുടെ ആദ്യത്തെ ട്വന്റി20 പരമ്പര നേട്ടമാകുമായിരുന്നു.