അതൊന്നും മറന്ന് പൂജാരയെ കുറ്റപ്പെടുത്തരുത്: രോഹിത്
India vs England
അതൊന്നും മറന്ന് പൂജാരയെ കുറ്റപ്പെടുത്തരുത്: രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th August 2021, 6:09 pm

ഹെഡിംഗ്‌ലി: ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ചേതേശ്വര്‍ പൂജാരയ്ക്ക് പിന്തുണയുമായി രോഹിത് ശര്‍മ.

‘ചില പ്രകടനങ്ങള്‍ നമ്മള്‍ വളരെ പെട്ടന്ന് മറക്കും. അത് ഒന്നോ രണ്ടോ പരമ്പരകളുടെ അടിസ്ഥാനത്തില്‍ മറക്കേണ്ടതല്ല. അദ്ദേഹത്തിന്റെ മുഴുവന്‍ കരിയറും ഓര്‍ക്കണം’, രോഹിത് പറഞ്ഞു.

പൂജാരയെ വര്‍ഷങ്ങളായി കാണുന്നുണ്ടെന്നും അദ്ദേഹം വളരെ അച്ചടക്കമുള്ള കളിക്കാരനാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. റണ്‍സ് ഒന്നും നേടിയില്ലെങ്കില്‍ പോലും അത് അദ്ദേഹത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂജാര ബാറ്റ് ചെയ്യുന്ന രീതി അദ്ദേഹത്തിന്റെ വ്യക്തിത്വം അടയാളപ്പെടുത്തുന്നുണ്ടെന്നും രോഹിത് പറഞ്ഞു.

2019 ജനുവരിയില്‍ ആസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ വെച്ച് 193 റണ്‍സ് നേടിയതിന് ശേഷം സെഞ്ചുറി നേടാന്‍ പൂജാരക്ക് സാധിച്ചിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ 91 റണ്‍സ് നേടിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rohit Sharma backs Cheteswar Pujara