എഡിറ്റര്‍
എഡിറ്റര്‍
‘ന്റെ പഹയാ.. ഇയ്യെന്ത് മനുഷ്യനാടോ..’; ലങ്കക്കെതിരെ മാസ്മരിക ക്യാച്ചുമായി രോഹിത് ശര്‍മ; വീഡിയോ കാണാം
എഡിറ്റര്‍
Sunday 27th August 2017 8:18pm

 

കൊളംബോ: ശ്രീലങ്കകെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യന്‍ ആധിപത്യം. ആദ്യം ബാറ്റുചെയ്ത ലങ്കയെ നിശ്ചിത 50 ഓവറില്‍ 217/9 ന്നെ നിലയിലാണ് ഇന്ത്യ തളച്ചത്. ജസ്പ്രീത് ബൂംമ്രയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ മികവിലായിരുന്നു ഇന്ത്യന്‍ പ്രകടനം.
ലങ്കന്‍ താരം കുശാല്‍ മെന്‍ഡിസിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പ്രകടനവും സ്റ്റേഡിയത്തെ വിസ്മയിപ്പിച്ചു. മത്സരത്തിന്റെ എട്ടാം ഓവറിലാണ് കാണികളെ ത്രസിപ്പിച്ച ക്യാച്ച് പിറന്നത്.


Also Read: പെണ്‍കുട്ടികളുടെ ചേലാകര്‍മം നടത്തിയ സ്ഥാപനം യൂത്ത് ലീഗുകാര്‍ പൂട്ടിച്ചു


പത്തു പന്തില്‍ ഒരുറണ്ണുമായി നില്‍ക്കേയായിരുന്നു കുശാല്‍ മെന്‍ഡിസ് രോഹിതിന്റെ കൈയ്യില്‍ കുടുങ്ങിയത്. ബൂംമ്രയുടെ പന്ത് മെന്‍ഡിസ് കട്ട് ചെയ്തത് രണ്ടാം സ്ലിപ്പിലേക്കാണ് പോയത്. സ്ലിപ്പിലുണ്ടായിരുന്ന രോഹിത്താകട്ടെ ഉടന്‍ വലത്തോട്ട് പറന്ന് പന്ത് കൈപ്പിടിയിലൊതുക്കുകയും ചെയ്തു.

ലങ്കന്‍ നിരയില്‍ ലഹിരു തിരിമാനെ (80), ദിനേഷ് ചന്ദിമല്‍ (36) കൂട്ടുകെട്ട് ബൂംമ്ര തകര്‍ത്തതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക തിരിച്ച് വന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 15 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എടുത്തിട്ടുണ്ട്. 34 റണ്‍സോടെ രോഹിത് ശര്‍മയും രണ്‍സൊന്നുമെടുക്കാതെ കേദാര്‍ യാദവുമാണ് ക്രീസില്‍.

വീഡിയോ

Advertisement