എഡിറ്റര്‍
എഡിറ്റര്‍
റോഹിങ്ക്യകള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് വരുന്നത് ഗൂഢാലോചന; സ്വന്തം രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാക്കിയതിനാണ് റോഹിങ്ക്യകളെ മ്യാന്‍മറില്‍ നിന്ന് പുറത്താക്കിയതെന്നും ആര്‍.എസ്.എസ്
എഡിറ്റര്‍
Sunday 15th October 2017 12:10pm

ന്യൂദല്‍ഹി: റോഹിങ്ക്യയന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് കൂട്ടത്തോടെ വരുന്നത് ഗൂഢാലോചനയാണെന്നും പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് പുര്‍ണപിന്തുണയുണ്ടെന്നും മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഭയ്യാജി ജോഷി.

ആര്‍.എസ്.എസിന്റെ ഒരു പൊതുപരിപാടിയിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് വരുന്നത് ഗൂഢാലോചനയാണ്. ജമ്മു കാശ്മീരിലെയും ഹൈദരാബാദിലെയും ചില സ്ഥലങ്ങളിലാണ് ഇക്കൂട്ടര്‍ താമസിക്കുന്നതെന്നും ജോഷി ആരോപിച്ചു.

ഇതിന് പിന്നിലെ സാഹചര്യം അന്വേഷിച്ചില്ലെങ്കില്‍ രാജ്യസുരക്ഷയ്ക്ക് അപകടമാണെന്നും സ്വന്തം രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കിയതിനാലാണ് റോഹിങ്ക്യകളെ മ്യാന്‍മറില്‍ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read ‘സ്വര്‍ണത്തെപ്പോലും ദഹിപ്പിക്കുന്ന ചുമമരുന്ന്’;വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് ശാസ്ത്ര ലോകത്തെ വിദഗ്ദര്‍


അതേ സമയം റോഹിങ്ക്യന്‍ അഭയാര്‍ഥികളെ കോടതിയുടെ അന്തിമവിധിയുണ്ടാകുന്നത് വരെ തിരിച്ചയക്കരുതെന്ന് സുപ്രിം കോടതി കേന്ദ്ര സര്‍ക്കാറിനോട് കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ റോഹിങ്ക്യകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

നിരപരാധികളായ കുട്ടികളുടെയും സ്ത്രീകളുടെയും കാര്യം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും. അഭയാര്‍ത്ഥി പ്രശ്നത്തില്‍ വിവിധ വിഷയങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതുവരെ റോഹിങ്ക്യ മുസ്ലിംകളെ പുറത്താക്കരുതെന്നും കോടതി ഉത്തരവിട്ടു.

Advertisement