എഡിറ്റര്‍
എഡിറ്റര്‍
പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വിടാതെ സൈന്യം: മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന് പ്രദേശവാസികള്‍
എഡിറ്റര്‍
Monday 28th August 2017 10:38am

മ്യാന്‍മര്‍: നിരായുധരായ റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ മ്യാന്‍മര്‍ സൈന്യം കൊന്നൊടുക്കുന്നതായി പ്രദേശവാസികള്‍.കുട്ടികളെ ഉള്‍പ്പെടെ സൈന്യം വെടിവെച്ചുകൊല്ലുകയാണെന്ന് പ്രദേശവാസികളും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം കൊല്ലപ്പെട്ടെന്നാണ് ഇവര്‍ പറയുന്നത്.

അറകന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മിയാണ് കൂട്ടക്കുരുതിക്ക് പിന്നിലെന്ന് അല്‍ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ അവര്‍ പ്രദേശത്ത് റെയ്ഡ് നടത്തുകയാണ്. ഇതുവരെ 100 ഓളം പേരെ കൊന്നെന്നാണ് മ്യാന്‍മര്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ കുറഞ്ഞത് 800 മുസ്‌ലീങ്ങളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റോഹിംഗ്യകള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ പറയുന്നത്.

‘തീവ്രവാദത്തിനെതിരായ’ യുദ്ധം എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് സൈന്യത്തിന്റെ ആക്രമണം. മൗങ്‌ഡോ, ബുത്തിഡൗങ്, റാത്തെഡൗങ് എന്നീ ടൗണ്‍ഷിപ്പുകള്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. എട്ടുലക്ഷത്തോളം പേര്‍ താമസിക്കുന്ന ഇവിടെ രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെ സൈന്യം ഗ്രാമത്തിലേക്കു കയറി ആളുകളുടെ വീടുകള്‍ക്കും കാറുകള്‍ക്കും നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് മൗങ്‌ഡോ സ്വദേശിയായ അസിസ്ഖാന്‍ പറയുന്നത്.

‘ഗ്രാമത്തിലെ 11 പേരെയാണ് സര്‍ക്കാര്‍ സൈന്യവും ബോര്‍ഡര്‍ ഗാര്‍ഡ് പൊലീസും കൊലപ്പെടുത്തിയത്. അവര്‍ വന്നപ്പോള്‍ നടന്നുനീങ്ങിയ എന്തിനുനേരെയും അവര്‍ വെടിവെക്കുകയായിരുന്നു. ചില പട്ടാളക്കാര്‍ തീവെയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും അവര്‍ വെറുതെ വിട്ടില്ല.’ അദ്ദേഹം പറയുന്നു.

Advertisement