എഡിറ്റര്‍
എഡിറ്റര്‍
റോജര്‍ ഫെഡറര്‍ക്ക് വധഭീഷണി
എഡിറ്റര്‍
Friday 5th October 2012 12:30pm

ഷാങ്ഹായ്: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് വധഭീഷണി. ഓണ്‍ലൈനിലൂടെയാണ് ഫെഡറര്‍ക്കെതിരെ ഭീഷണി എത്തിയിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് ഫെഡറര്‍ ഇപ്പോള്‍ പങ്കെടുക്കുന്ന ഷാങ്ഹായ് മാസ്റ്റേഴ്‌സ് വേദിയില്‍ കടുത്ത സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

കുടുംബത്തോടൊപ്പമാണ് ഫെഡറര്‍ ഷാങ്ഹായ് മത്സരത്തിനെത്തിയിരിക്കുന്നത്.

Ads By Google

ഒരു ചൈനീസ് വെബ്‌സൈറ്റിലാണ് റോജര്‍ ഫെഡററെ വധിക്കുമെന്ന് അജ്ഞാതന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

‘ബ്ലൂ ക്യാറ്റ് പോളിതിസ്റ്റിക് റിലീജിയന്‍ ഫൗണ്ടര്‍ 07’ എന്ന പേരിലാണ് ഭീഷണിയുള്ളത്.

‘ടെന്നീസിനെ ഉന്മൂലനം ചെയ്യുന്നതിനായി ഒക്ടോബര്‍ 6 ന് താന്‍ ഫെഡററെ വധിക്കാന്‍ തിരുമാനിച്ചിരിക്കുകായണ’. എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.

കോടാലി പിടിച്ചുനില്‍ക്കുന്ന ആരാച്ചാരും ടെന്നീസ് കോര്‍ട്ടില്‍ ശിരച്ഛേദം ചെയ്ത രീതിയിലുള്ള ചിത്രവും അജ്ഞാതന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച് ചൈനീസ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകായണ്. സന്ദേശം വെറും വിരട്ടല്‍ മാത്രമാണെന്നാണ് കരുതുന്നതെന്നാണ് പോലീസ് പറയുന്നത്.

Advertisement