ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റാക്രമണം
Worldnews
ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റാക്രമണം
ന്യൂസ് ഡെസ്‌ക്
Monday, 27th January 2020, 8:23 am

ബാഗ്ദാദ്: ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം.
ഒന്നിലധികം റോക്കറ്റുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വിദേശരാജ്യങ്ങളുടെ എംബസികള്‍ ഉള്‍പ്പെട്ട ഗ്രീന്‍ സോണിലായിരുന്നു റോക്കറ്റുകള്‍ പതിച്ചത്.

ഇറാഖ് പ്രധാനമന്ത്രി ആദേല്‍ അബ്ദുള്‍ മഹദി സംഭവത്തെ അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ ഒരു യുദ്ധത്തിലേക്ക് തങ്ങളുടെ രാജ്യത്തെ വലിച്ചിഴയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ഒരു മാസമായി അമേരിക്കയും ഇറാനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളിലേക്ക് ഇറാഖ് വലിച്ചിഴക്കപ്പെട്ടിരുന്നു.

നേരത്തെ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിനു നേരെ മിസൈല്‍ ആക്രമണം നടന്നിരുന്നു.

ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുെൈലമാനിയെ ഇറാഖില്‍വെച്ച് അമേരിക്കന്‍ സൈന്യം വധിച്ചതിനു പിന്നാലെ മൂന്നാമത്തെ ആക്രമണമാണിത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ