എഡിറ്റര്‍
എഡിറ്റര്‍
‘നാണക്കേട്’; രണ്ടാം ട്വന്റി-20 ഓസീസ് ജയത്തിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീം സഞ്ചരിച്ച ബസിനു നേരെ കല്ലേറ്
എഡിറ്റര്‍
Wednesday 11th October 2017 8:18am

 

ഗുവാഹത്തി: രണ്ടാം ട്വന്റി-20 മത്സരത്തിലെ വിജയത്തിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീം സഞ്ചരിച്ച ബസിനു നേരെ കല്ലേറ്. മത്സരശേഷം സ്‌റ്റേഡിയത്തില്‍ നിന്നും ഹോട്ടലിലേക്ക് പോകുന്നതിനിടയൊണ് ബസിനു നേരെ അക്രമം ഉണ്ടായത്. ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അക്രമണ വാര്‍ത്ത പുറത്ത് വിട്ടത്.


Also Read: ‘കണ്‍ തുറന്നു കാണൂ.. ഇതാ അര്‍ജന്റീന’; ഇക്വഡോറിനെ 3-1നു തകര്‍ത്ത് അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത


‘ഹോട്ടലിലേക്ക് തിരിച്ചു പോകുന്നതിനിടെ സാമാന്യം വലിപ്പമുള്ള ഒരു കല്ല് ടീം ബസിന്റെ വിന്‍ഡോയ്ക്ക് നേരെ എറിയുകയായിരുന്നു’ എന്ന കുറിപ്പോടെ ബസിന്റെ തകര്‍ന്ന ചില്ലിന്റെ ചിത്രവും ഫിഞ്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇതുവരെ ബി.സി.സി.ഐയോ, ഐ.സി.സി.ഐയോ ക്രിക്കറ്റ് ഓസ്‌ട്രേലിയയോ പ്രതികരിച്ചിട്ടില്ല.

;

ഓസീസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും സഹതാരം ഗ്ലെന്‍ മാക്‌സ്‌വെല്ലും ഫിഞ്ചിന്റെ പോസ്റ്റില്‍ റീട്വീറ്റുമായും രംഗത്തെത്തിയിട്ടുണ്ട്. തുടര്‍ പരാജയങ്ങളില്‍ ഉഴഞ്ഞിരുന്ന ഓസീസ് ഇന്നലെ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ടീമിന് നേരെ അക്രമണം നടന്നതെന്ന് ശ്രദ്ധേയമാണ്.


Dont Miss: ഇതര സംസ്ഥാന തൊഴിലാളികളെ കൊന്നൊടുക്കുന്നുവെന്ന വ്യാജപ്രചരണത്തിനു പിന്നില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള മലയാളികളെന്ന് റിപ്പോര്‍ട്ട്


കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ ഗുവാഹത്തിയില്‍ നടന്ന ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇന്നലെ നടന്ന ഇന്ത്യ- ഓസീസ് ടി-20. ഏകദിന പരമ്പരയില്‍ മികച്ച ജയം നേടിയ ഇന്ത്യയുടെ ബാറ്റിങ്ങ് നിര ഇന്നലത്തെ മത്സരത്തില്‍ തകര്‍ന്നടിയുകയായിരുന്നു.

പരാജയത്തിനു പിന്നാലെ ഓസീസ് ടീമിനു നേരെ അക്രമണമുണ്ടായത് ഇന്ത്യയിലെ അന്താരാഷാട്ര മത്സരങ്ങളെ തന്നെ ബാധിച്ചേക്കും. ഇന്ത്യയില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു ടീമുകള്‍ക്ക് ചൂണ്ടിക്കാട്ടാന്‍ കഴിയുന്നതാണ് ഇന്നലത്തെ സംഭവം.

Advertisement