കോൺഗ്രസിനുവേണ്ടി ഇന്ത്യയാകമാനം പ്രചാരണത്തിനിറങ്ങാൻ റോബർട്ട് വാദ്ര
national news
കോൺഗ്രസിനുവേണ്ടി ഇന്ത്യയാകമാനം പ്രചാരണത്തിനിറങ്ങാൻ റോബർട്ട് വാദ്ര
ന്യൂസ് ഡെസ്‌ക്
Sunday, 7th April 2019, 7:52 pm

ന്യൂ​ദ​ൽ​ഹി: എ​.ഐ.​സി​.സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ർ​ത്താ​വും വ്യ​വ​സാ​യി​യു​മാ​യ റോ​ബ​ർ​ട്ട് വാ​ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലേ​ക്ക്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ മു​ഴു​വ​ൻ കോ​ണ്‍​ഗ്ര​സി​നാ​യി പ്ര​ച​ര​ണം ന​ട​ത്തു​മെ​ന്ന് റോ​ബ​ർ​ട്ട് വാ​ദ്ര പ​റ​ഞ്ഞു.

Also Read ദളിതരെയും മറ്റുമതസ്ഥരെയും കൊന്നൊടുക്കാന്‍ മോദി 56 ഇഞ്ച് നെഞ്ച് വിരിച്ച് കാത്തുനില്‍ക്കുന്നു; ആര്‍.എസ്.എസ് നിയോഗിച്ച ചൗക്കിദാര്‍ ഇന്ത്യയെ കൊളളയടിക്കുന്നെന്നും വി.എസ്

സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും പ​ത്രി​ക സ​മ​ർ​പ്പി​ക്കുമ്പോൾ താ​നും അ​വ​ർ​ക്കൊ​പ്പം അ​മേ​ത്തി​യി​ലും റാ​യ്ബ​റേ​ലി​യി​ലും പോ​കു​മെ​ന്നും റോ​ബ​ർ​ട്ട് പറഞ്ഞിട്ടുണ്ട്. അ​തേ​സ​മ​യം സാമ്പത്തിക ത​ട്ടി​പ്പ് കേ​സി​ൽ റോ​ബ​ർ​ട്ട് വാ​ദ്ര​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ നിന്ന് കുറ്റവിമുക്തനാവുന്നത് വരെ സജീവ രാഷ്ടട്രീയത്തിലേക്ക് ഇല്ലെന്ന് റോബർട്ട് വാദ്ര പറഞ്ഞിരുന്നു. കുറ്റവിമുക്തനാവുന്നതുവരെ രാജ്യം വിട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read സി.ഡി.പി.ക്യുവിന് ലാവ്‌ലിനില്‍ നിക്ഷേപമുണ്ട്, നിക്ഷേപം സ്വീകരിക്കുന്നതില്‍ തെറ്റില്ല: കോടിയേരി ബാലകൃഷ്ണന്‍

താൻ ഈ രാജ്യത്ത് തന്നെയാണെന്നും എന്നാല്‍ രാജ്യത്തെ കൊള്ളയടിച്ച് ഇവിടെ വിട്ടു പോകുന്നവര്‍ ഉണ്ടെന്നും വാദ്ര പറഞ്ഞിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റവിമുക്തനാവുന്നത് വരെ ഞാന്‍ ഈ രാജ്യത്ത് തന്നെ ഉണ്ടാവുമെന്നും കുറ്റവിമുക്തനായതിന് ശേഷം മാത്രമെ സജീവരാഷ്ട്രീയത്തിലേക്കുള്ളൂ എന്നും റോബർട്ട് വാദ്ര പറഞ്ഞിരുന്നു.