എഡിറ്റര്‍
എഡിറ്റര്‍
പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തത് ജിഷ്ണുവിന്റെ കുടുംബത്തെ ഒറ്റപ്പെടുത്താന്‍; കെ.എം ഷാജഹാന്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയക്കുക: ആര്‍.എം.പി.ഐ
എഡിറ്റര്‍
Friday 7th April 2017 9:26am

 

കോഴിക്കോട്: ജിഷ്ണു പ്രണോയ് യുടെ കുടുബത്തിന്റെ സമരത്തിന് പിന്തുണയുമായി ഡി.ജി.പി ഓഫീസിനു മുന്നിലെത്തിയ പൊതുപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ജനാധിപത്യവിരുദ്ധ നടപടിയെന്ന് ആര്‍.എം.പി.ഐ. രാഷട്രീയ നിരീക്ഷകന്‍ കെ എം ഷാജഹാന്‍ എസ്.യു.സി.ഐ നേതാക്കളായ എം.ഷാജര്‍ ഖാന്‍, എസ് മിനി, ശ്രീകുമാര്‍ എന്നിവരുടെ പേരിലുള്ള കേസ് പിന്‍വലിച്ച് ഇവരെ ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന് ആര്‍.എം.പി.ഐ ചെയര്‍മാന്‍ ടി.എല്‍ സന്തോഷ് ആവശ്യപ്പെട്ടു.


Also read ‘എസ്.ബി.ഐ നിങ്ങളേക്കാള്‍ ഭേദമാണ് കൊള്ളക്കാര്‍’; ബാങ്ക് അക്കൗണ്ട് ക്യാന്‍സല്‍ ചെയ്യാന്‍ യുവാവില്‍ നിന്നും എസ്ബിഐ ഈടാക്കിയത് 575 രൂപ 


സമരത്തിനെത്തിയ ബന്ധുക്കളുടെ പേരില്‍ കേസിലിന്നിരിക്കെ പിന്തുണക്കാന്‍ എത്തിയവരുടെ പേരില്‍ എന്ത് കേസാണ് ഉള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അനീതിക്കെതിരെ പ്രതികരിക്കാനും സമരങ്ങളെ പിന്തുണക്കാനുമുള്ള പൊതുപ്രവര്‍ത്തകരുടെ അവകാശമാണ് ഇടതുമുന്നണി സര്‍ക്കാര്‍ ജയിലില്‍ അടച്ചിരിക്കുന്നത്. ഇവരുടെ പേരില്‍ കേസ് എടുത്തത് ഏറ്റവും ജനാധിപത്യവിരുദ്ധമായ നടപടിയാണും സന്തോഷ് പറഞ്ഞു.

ഡി.ജി.പിയെ കാണാന്‍ സമയം വാങ്ങി എത്തിയ തോക്കുസ്വാമിയെ കൂടി ഉള്‍പെടുത്തിയത് മുഖ്യമന്ത്രിയും ഡിജിപിയും ഉള്‍പെട്ട ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രി തന്നെ പ്രസ്ഥാവനയുമായി രംഗത്ത് എത്തിയത് അതിന് തെളിവാണെന്നും ആര്‍.എം.പി.ഐ ഏരോപിച്ചു.

ജിഷ്ണു പ്രണോയ്‌യുടെ കുടുംബത്തെ ഒറ്റപ്പെടുത്തി തളര്‍ത്താനാണ് സി പി ഐ എമ്മും സര്‍ക്കാരും ശ്രമിക്കുന്നത്. നീതി കിട്ടിയില്ലന്നതിനാലാണ് ആ കുടുംബം സമരത്തിനിറങ്ങിയത്.സ്വന്തം പാര്‍ട്ടിയും സര്‍ക്കാരും കൊലയാളികള്‍ക്കൊപ്പമാണെന്ന വേദന അവര്‍ക്കുണ്ട്. അവരെ പിന്തുണക്കാനും സഹായിക്കാനും എത്തുന്നവരെ ജയിലിലടക്കുന്നത് അവരുടെ പ്രതിഷേധങ്ങളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതിനാണ്.

സമരങ്ങളെ പിന്തുണക്കാന്‍ എത്തുന്നവര്‍ ബാഹ്യശക്തികളാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനാധിപത്യപരമായ സമരങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ജനാധിപത്യ സമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും പ്രതികരിക്കണമെന്നും ടി എല്‍ സന്തോഷ് അഭ്യര്‍ത്ഥിച്ചു.

Advertisement