തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ല; കേരളത്തിലെ കാര്യം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും ആര്‍.എം.പി
kERALA NEWS
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ല; കേരളത്തിലെ കാര്യം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും ആര്‍.എം.പി
ന്യൂസ് ഡെസ്‌ക്
Wednesday, 20th February 2019, 8:59 pm

കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന് പുറത്ത് കോണ്‍ഗ്രസോ സഖ്യകക്ഷികളുമായോ സഖ്യമുണ്ടാക്കി പ്രവര്‍ത്തിക്കാനാവില്ലെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി ആര്‍.എം.പി. എന്നാല്‍ സംസ്ഥാനത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം സംസ്ഥാനകമ്മിറ്റി പരിശോധിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്നും ആര്‍.എം.പി.ഐ കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

കേരളത്തില്‍ സി.പി.ഐ.എം നേതൃത്വം നടപ്പിലാക്കുന്ന കൊലപാതക രാഷ്ട്രീയം രാജ്യത്താകെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അപമാനകരമാണ്. സി.പി.ഐ.എമ്മിന്റ അക്രമരാഷ്ട്രീയത്തിനും ആര്‍.എം.പി.ഐയെ നിരന്തരം ആക്രമിക്കുന്നതിനുമെതിരെ പ്രതിഷേധം ഉയര്‍ന്നുവരണം. കേരളസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും അംഗീകരിക്കാനാവില്ലെന്നും ആര്‍.എം.പി പ്രസ്താവനയില്‍ പറഞ്ഞു.

Read Also : പൊലീസ് ഭീഷണി വക വെക്കാതെ മുന്നോട്ട്; ആയിരക്കണക്കിന് കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുന്നെന്ന് കിസാന്‍ സഭ

കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് വാഴ്ചക്ക് അറുതിവരുത്താനുള്ള ജനാധിപത്യമുന്നേറ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോളീകരണ സാമ്പത്തിക നയങ്ങള്‍ ബൂര്‍ഷ്വാരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ജനകീയ സമരങ്ങള്‍ കെട്ടഴിച്ചുവിടാനും തയ്യാറാവണമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഫ്രാങ്കോമുളക്കലിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ സ്ഥലംമാറ്റിയും ഒറ്റപ്പെടുത്തിയും കേസ് അട്ടിമറിക്കുന്നതടക്കമുള്ള നടപടികളില്‍ നിന്ന് സഭ പിന്മാറണമെന്നാവശ്യപ്പെട്ട് ജലന്ധറില്‍ മാര്‍ച്ച് 8ന് സ്ത്രീകളുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.