കോണ്‍ഗ്രസുമായി ചേര്‍ന്ന് ആര്‍.ജെ.ഡി ദല്‍ഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്; തേജസ്വി യാദവ്
national news
കോണ്‍ഗ്രസുമായി ചേര്‍ന്ന് ആര്‍.ജെ.ഡി ദല്‍ഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്; തേജസ്വി യാദവ്
ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2020, 11:38 pm

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കുന്നതിന് ആര്‍.ജെ.ഡി ഒരുങ്ങുകയാണെന്ന് തേജസ്വി യാദവ്. ബീഹാറില്‍ നിന്നുള്ളവര്‍ക്ക് ഭൂരിപക്ഷമുള്ള ഇടങ്ങളിലും പൂര്‍വാഞ്ചല്‍ മേഖലയിലും മത്സരിക്കാനാണ് ആര്‍.ജെ.ഡി ശ്രമിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് ഉത്തരവാദിത്വമുള്ള നേതാവായ രാജ്യസഭ എം.പി മനോജ് ഥാ കോണ്‍ഗ്രസുമായി ബന്ധപ്പെടുന്നുണ്ട്. സഖ്യത്തില്‍ ഞങ്ങള്‍ക്ക് മോശമല്ലാത്ത സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തേജസ്വി യാദവ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അഞ്ച് സീറ്റുകള്‍ ലഭിക്കാനാണ് ആര്‍.ജെ.ഡി ശ്രമിക്കുന്നത്. എന്നാല്‍ മൂന്ന് സീറ്റുകള്‍ മാത്രമേ നല്‍കൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2009ല്‍ ആര്‍.ജെ.ഡി നേതാവ് ആസിഫ് മുഹമ്മദ് ഖാന്‍ ഓഖ്‌ലയില്‍ നിന്ന് വിജയിച്ചിരുന്നു. ആസിഫ് മുഹമ്മദ് ഖാന്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.