എഡിറ്റര്‍
എഡിറ്റര്‍
ശരത് യാദവിന്റെ ജെ.ഡി.യു അംഗത്വം നഷ്ടപ്പെടാന്‍ സാധ്യത; രാജ്യസഭയില്‍ നിന്നു പുറത്താക്കാന്‍ ഉപരാഷ്ട്രപതിയോട് ആവശ്യപ്പെടുമെന്ന് കെ.സി ത്യാഗി
എഡിറ്റര്‍
Sunday 27th August 2017 9:05pm


പറ്റ്‌ന: ആര്‍.ജെ.ഡി വിളിച്ചു ചേര്‍ത്ത ബി.ജെ.പി വിരുദ്ധ റാലിയില്‍ പങ്കെടുത്ത വിമത ജെ.ഡി.യു നേതാവ് ശരത് യാദവിനു പാര്‍ട്ടി അംഗത്വം നഷ്ടപ്പെട്ടേക്കുമെന്ന് പാര്‍ട്ടി ദേശിയ സെക്രട്ടറി കെ.സി ത്യാഗി. നേരത്തെ റാലിയില്‍ പങ്കെടുത്താല്‍ യാദവിനെ പുറത്താക്കുമെന്ന് ത്യാഗി വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടി അംഗത്വം നഷ്ടപ്പെട്ടാല്‍ ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ അനുസരിച്ച് ശരത് യാദവിന്റെ രാജ്യസഭാഗ്വതം റദ്ദുചെയ്യണമെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read: കേരള ജനസംഖ്യയോളം അനുയായി വൃന്ദമുള്ള നേതാവാണ് റാം റഹിംസിംഗ്; പിണറായി ഉറഞ്ഞ് തുള്ളുന്നത് എന്തിനെന്ന് മനസിലാകുന്നില്ല: കുമ്മനം


‘ബി.ജെ.പിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍.ജെ.ഡി വിളിച്ചു ചേര്‍ത്ത റാലിയില്‍ പങ്കെടുത്ത ശരത് യാദവ് തങ്ങളാണ് യഥാര്‍ത്ഥ ജെ.ഡി.യുവെന്നും ഇത് തെളിയിക്കുന്നതിനായി ഒന്നോ രണ്ടോ മാസം മാത്രം കാത്തിരിക്കണമെന്നും പറഞ്ഞിരുന്നു.

ജെ.ഡി.യുവിന്റെ മുന്നറിയിപ്പുകള്‍ ലംഘിച്ച് ശരത് യാദവ് മഹാറാലിയില്‍ പങ്ക് ചേര്‍ന്നത് ജെ.ഡി.യുവിന് കനത്ത തിരിച്ചടിയാണ്. മഹാസഖ്യം വേര്‍പ്പെടുത്തി ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ട നിതിഷ് കുമാറിനും അനുയായികള്‍ക്കും ഏറ്റ പ്രഹരം കൂടിയായിരുന്നു ഇന്ന് പറ്റ്‌നയിലെത്തിയ ജനസഞ്ചയം.


Dont Miss: ‘കണ്‍തുറന്ന് കാണൂ ഈ ജനസാഗരം’; നിതീഷിനും ബി.ജെ.പിയ്ക്കും തിരിച്ചടിയായി ലാലു പ്രസാദിന്റെ ബി.ജെ.പി വിരുദ്ധ റാലിയില്‍ ജനലക്ഷങ്ങള്‍


പാര്‍ട്ടി പ്രാഥമിക അംഗത്വം നഷ്ടമാകുന്നതോടെ ശരത് യാദവിന്റെ രാജ്യസഭാഗ്വതം നഷ്ടമാവുമെങ്കിലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ തന്റെ പ്രതിഛായ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനു കഴിയും.

Advertisement