കൂടെ പ്രവര്‍ത്തിച്ചവരില്‍ ഏറ്റവും അച്ചടക്കമുള്ള നടിയാണ് നയന്‍താരയെന്ന് ആര്‍.ജെ ബാലാജി
D Movies
കൂടെ പ്രവര്‍ത്തിച്ചവരില്‍ ഏറ്റവും അച്ചടക്കമുള്ള നടിയാണ് നയന്‍താരയെന്ന് ആര്‍.ജെ ബാലാജി
ന്യൂസ് ഡെസ്‌ക്
Tuesday, 26th May 2020, 6:08 pm

താന്‍ ഒപ്പം പ്രവര്‍ത്തിച്ചതില്‍ ഏറ്റവുമധികം അച്ചടക്കമുള്ള നടിയാണ് നയന്‍താരയെന്ന് നടനും സംവിധായകനുമായി ആര്‍.ജെ ബാലാജി.

‘ ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ചതില്‍ ഏറ്റവും അച്ചടക്കമുള്ള നടിയാണ് നയന്‍താര. അതു കൊണ്ടാണ് അവര്‍ ഇപ്പോഴും ഈ പുരുഷാധിപത്യ മേഖലയില്‍ ഇപ്പോഴും ഏറ്റവും മികച്ച നായികയായിരിക്കുന്നത്,’ ആര്‍.ജെ ബാലാജി പറഞ്ഞു.

ആര്‍.ജെ ബാലാജിയും നയന്‍താരയും ഒരുമിച്ചഭിനയിക്കുന്ന മൂക്കുത്തി അമ്മന്‍ എന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധാനവും ആര്‍.ജെ ബാലാജി ആണ്. എന്നാല്‍ ലോക്ഡൗണ്‍ കാരണം ചിത്രത്തിന്റെ റിലീസിങ് തടസ്സം നേരിടുകയാണ്.

ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും ലോക്ഡൗണിനു ശേഷം ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് ആര്‍.ജെ ബാലാജി വ്യക്തമാക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക