'മൂക്കുത്തി അമ്മനു'മായി നയന്‍താരയും ആര്‍.ജെ ബാലാജിയും
Movie Day
'മൂക്കുത്തി അമ്മനു'മായി നയന്‍താരയും ആര്‍.ജെ ബാലാജിയും
ന്യൂസ് ഡെസ്‌ക്
Friday, 8th November 2019, 3:31 pm

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ നായികയാക്കി പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ‘മൂക്കുത്തി അമ്മന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആര്‍.ജെ ബാലാജിയാണ് നായകനായെത്തുന്നത്. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ബാലാജി തന്നെയായിരിക്കും നിര്‍വഹിക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നാനും റൗഡി താന്‍’ എന്ന ഹിറ്റ് സിനിമയില്‍ സഹതാരമായി ബാലാജി നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.


ബാലാജിയുടെ മുന്‍ ചിത്രമായ ‘എല്‍.കെ.ജി’ യുടെ നിര്‍മാതാവായ ഇശാരി ഗണേഷായിരിക്കും ഈ ചിത്രവും നിര്‍മിക്കുക. നവംബര്‍ 10 ന് ചിത്രത്തിന്റെ  ഔദ്യോഗിക  പ്രഖ്യാപനം  ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റേഡിയോ ജോക്കിയായിരുന്ന ആര്‍.ജെ ബാലാജി നായക കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ചിത്രമായിരുന്നു ‘എല്‍.കെ.ജി’. വിജയ്‌ക്കൊപ്പം അഭിനയിച്ച ‘ബിഗില്‍’  ആണ് നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം.