എഡിറ്റര്‍
എഡിറ്റര്‍
റിയാദില്‍ ഒറ്റരാത്രികൊണ്ട് രജിസ്റ്റര്‍ ചെയ്തത് 1500 ട്രാഫിക് ലംഘനങ്ങള്‍
എഡിറ്റര്‍
Wednesday 18th November 2015 1:17pm

trafficറിയാദ്: റിയാദില്‍ ഒറ്റരാത്രികൊണ്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 1500 ട്രാഫിക് ലംഘന പരാതികളെന്ന് ജനറല്‍ ഡയരക്ട്രേറ്റ് ഓഫ് ട്രാഫിക് കണ്‍ട്രോള്‍.

362 ഡ്രൈവര്‍മാരാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റിലായത്. അശ്രദ്ധമായ ഡ്രൈവിങ്, അനുവദിനീയമായതിലും കൂടുതല്‍ സ്പീഡ്, ഇടതുവശത്തുകൂടെയുള്ള ഓവര്‍ടേക്കിങ്, ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, ട്രാഫിക് സിഗ്നലുകള്‍ തെറ്റിക്കല്‍, ഐഡന്റി കാര്‍ഡുകളോ ഡ്രൈവിങ് ലൈസന്‍സോ ഇല്ലാതെയുള്ള യാത്ര എന്നിങ്ങനെയുള്ള പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്.

രാത്രി പത്ത് മണിയോടെ തുടങ്ങിയ ചെക്കിങ് പുലര്‍ച്ചെയാണ് അവസാനിപ്പിച്ചതെന്ന് ട്രാഫിക് മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ സഹ്‌റാനി അറിയിച്ചു.

ഓരോ ദിവസവും 100000 പേരില്‍ നിന്നും 23 മരണങ്ങളാണ് റോഡ് അപകടങ്ങളില്‍ സംഭവിക്കുന്നത്. രേഖപ്പെടുത്തിയ അറസ്റ്റുകളില്‍ 82 പേരും ട്രക്കിങ് ഡ്രൈവര്‍മാരും കാര്‍ ഡ്രൈവര്‍മാരുമാണ്.

ട്രാഫിക് ലംഘനത്തിനെതിരെ കര്‍ശന നടപടപടികള്‍ തുടര്‍ന്നുള്ള സ്വീകരിക്കുമെന്ന് അല്‍ സഹ്‌റാനി അറിയിച്ചു.

Advertisement