എഡിറ്റര്‍
എഡിറ്റര്‍
കാരുണ്യ സ്പര്‍ശനങ്ങളേറ്റു വാങ്ങി രാജന്‍ നാടണഞ്ഞു
എഡിറ്റര്‍
Saturday 11th November 2017 1:40pm

റിയാദ് :പ്രവാസത്തിന്റെ കാരുണ്യ കര സ്പര്‍ശനങ്ങളേറ്റു വാങ്ങി തന്റെ ഒരു കാല്‍ വിധിക്ക് വിട്ടു നല്‍കിയിട്ട് രാജന്‍ നാട്ടിലേക്ക് മടങ്ങി .പ്രമേഹവും മറ്റു അസുഖങ്ങളാലും വിഷമങ്ങല്‍ അനുഭവിച്ചു ഒറ്റക്കൊരു മുറിയില്‍ കാലിന്റെ വൃണം പഴുത്തു ദുരിത ജീവിതത്തിലായ കായംകുളം പുല്ലുകുളങ്ങര സ്വദേശി രാജനാണു ദുരിത ജീവിതത്തിനു ശേഷം നാടണഞ്ഞത്.

രാജന്റെ ഈ ദുരവസ്ഥ ആദ്യമായി സാമൂഹ്യ പ്രവര്‍ത്തകരുടെ മുന്നിലെത്തിച്ചതും ആദ്യാവസാനം കൂടെയുണ്ടായിരുന്നതും കായംകുളം സ്വദേശി അബ്ദുല്‍ ലത്തീഫും തൃശൂര്‍ സ്വദേശി സണ്ണിയുമായിരുന്നു.

ഇവരുടെ സഹായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കൂടിയായ മുജീബ് കായംകുളം ഇടപെട്ടു രാജനെ ശുമൈസി ആശുപത്രിയിലെത്തിക്കുകയായിരുന്നു .


Also Read മംഗളം ചാനലില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; സമരം തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്തത് കൊണ്ടെന്ന് ജീവനക്കാര്‍


ശുമൈസി ആശുപത്രിയിലെ ബെഡ് മാനേജ്മന്റ് ഡിപ്പാര്‍ട്മെന്റിലെ സ്റ്റാഫും പി .എം .എഫ് വനിത സംഘം പ്രസിഡന്റ് കൂടിയായ ഷീല രാജുവിന്റെ സമയോചിത ഇടപെടലിലൂടെ അത്യാഹിത വിഭാഗത്തിലേക് മാറ്റി അടിയന്തിര ശസ്ത്ര ക്രീയയിലൂടെ അദ്ദേഹത്തിന്റെ ഒരു കാലു മുട്ടിനു മുകളില്‍ വെച്ച് മുറിച്ചു മാറ്റി ജീവന്‍ രക്ഷിക്കുകയായിരുന്നു .

ഇരുപതു വര്‍ഷത്തോളം വിവിധ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും കാര്യമായ സമ്പാദ്യം ഒന്നുമില്ലായിരുന്നു .ഇതിനു മുന്‍പ് ഉണ്ടായ വാഹന അപകട കേസിലെ 18000 പിഴ കൂടി അടച്ചാലേ നാട്ടിലേക്ക് പോകാന്‍ കഴിയു എന്നവസ്ഥയിലാണ് റിയാദിലെ വിവിധ സംഘടന പ്രവര്‍ത്തകര്‍ രാജന്റെ തുണക്കെത്തിയത്.


Also Read മദ്യവും മാംസവും കഴിക്കരുത് : പൂനെ യൂണിവേഴ്‌സിറ്റിയില്‍ അക്കാദമിക് ഗോള്‍ഡ് മെഡല്‍ കിട്ടാനുള്ള യോഗ്യത ഇങ്ങനെ


യാത്ര രേഖകള്‍ തയ്യാറാക്കാനും സാമ്പത്തിക പിഴ ഒടുക്കുവാനുമുള്ള പണം സ്വരൂപിക്കുവാനും കായംകുളം കൂട്ടായ്മയിലെ സത്താര്‍ കായംകുളം ,മുജീബ് കായംകുളം ,സജി കായംകുളം, എച്ഛ് .നസീര്‍ , സൈഫ് കൂട്ടുങ്ങല്‍,സുരേഷ് ബാബു ഈരിക്കല്‍ ,യൂസഫ് കുഞ്ഞു കായംകുളം ,സലിം മാളിയേക്കല്‍ ,ഷൈജു കണ്ടപ്പുറം,ഇസ്ഹാഖ് ലവ്ഷോര്‍ ,ശംസുദിന്‍ കോട്ടപ്പുറം ,ഷാജന്‍ കാപ്പില്‍ എന്നിവര്‍ക്കൊപ്പം വിവിധ സംഘടന പ്രതിനിധികളായ ഇസ്മായില്‍ എരുമേലി ,സാജിദ് ആലപ്പുഴ ,എബ്രഹാം ചെങ്ങന്നൂര്‍ ,സൈഫ് കിച്ചൂലു ,ലൈജു കോട്ടയം , എന്നിവര്‍ നേതൃത്വം കൊടുത്തു .

രാജന്‍ മുന്‍പ് ജോലി ചെയ്തിരുന്ന അരാമക്‌സ് കമ്പനിയിലെ മലയാളികളടക്കമുള്ള ജീവനക്കാരുടെ സംഭാവന ഉണ്ടായിരുന്നു .റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജഹാന്‍ ചാവക്കാടിന്റെ നേതൃത്വത്തിലുള്ള റിയ പ്രതിനിധികള്‍ അദ്ദേഹത്തെ റൂമിലെത്തി സന്ദര്‍ശിക്കുകയും ആയിരം റിയാലിന്റെ സഹായം നാട്ടിലെ ചികിത്സക്ക് അയച്ചു കൊടുക്കുകയും ചെയ്തു .

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ്

Advertisement