എഡിറ്റര്‍
എഡിറ്റര്‍
ഓരോ മനുഷ്യനും ഒറ്റപ്പെട്ടയോരോ തുരുത്തുകളായി മാറിക്കൊണ്ടിരിക്കുന്നു : ജോസഫ് അതിരുങ്കല്‍
എഡിറ്റര്‍
Monday 23rd October 2017 2:27pm

റിയാദ് :ഓരോ മനുഷ്യനും ഒറ്റപ്പെട്ട ഓരോ തുരുത്തുകളായി മാറിക്കൊണ്ടിരിക്കുന്നുവെന്നു പ്രമുഖ കഥാകൃത്ത് ജോസഫ് അതിരുങ്കല്‍ അഭിപ്രായപ്പെട്ടു.

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം കുടുംബസംഗമം ഷിഫ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ ഉദഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വ്യാഖ്യാനിക്കാന്‍ കഴിയാത്ത തരത്തിലുള്ള പലവിധ സംഘര്‍ഷങ്ങളില്‍ നിന്നുമുള്ള ഓടി രക്ഷപെടലുകളാണ് സത്യമല്ലന്നറിഞ്ഞിട്ടുമുള്ള നാട്ടിലെ ആള്‍ ദൈവങ്ങളിലേക്കുള്ള ജനപ്രവാഹം.

ഒരുകാലത്തു സ്വാതന്ത്ര്യ സമരങ്ങളോടും ദേശീയ പ്രസ്ഥാനങ്ങളോടും നവോഥാന മൂല്യങ്ങള്‍ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കൊപ്പം നിലനിന്നിരുന്ന മാധ്യമങ്ങള്‍ക്ക് ഇന്ന് എന്ത് പറ്റിയിരിക്കുന്നുവെന്ന ചോദ്യം പത്ര പ്രവര്‍ത്തകര്‍ സ്വയം ചോദിക്കണം.

സത്യത്തിന്റെ കണ്ണ് കെട്ടാനായി കോര്‍പറേറ്റുകള്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് തന്നെ വിലയിട്ടു കൊണ്ടിരിക്കുന്ന സഹിഷ്ണതയുടെയും സംഘര്ഷത്തിന്റെയും ഈ കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിംഫ് പ്രസിഡന്റ് നജിം കൊച്ചു കലുങ്ക് അധ്യക്ഷനായ യോഗത്തില്‍ വൈസ് പ്രസിഡന്റ് അക്ബര്‍ വേങ്ങാട്,സെക്രട്ടറി ഗഫൂര്‍ മാവൂര്‍,ഇവന്റ് കണ്‍വീനര്‍ ബഷീര്‍ പാങ്ങോട്, രക്ഷാധികാരി സമിതി അംഗം നാസര്‍ കാരന്തുര്‍,ജെ .റ്റി .പി പ്രധിനിധി മൈമൂന അബ്ബാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .മുന്‍ഭാരവാഹികളായ നാസര്‍ കാരന്തുര്‍ ,വി .ജെ .നസ്‌റുദ്ധിന്‍ ,ഷംനാദ് കരുനാഗപ്പള്ളി,റഷീദ് കാസ്മി എന്നിവരെ ചടങ്ങില്‍ യഥാക്രമം ഉബൈദ് എടവണ്ണ ,സുലൈമാന്‍ ഊരകം ,നൗഷാദ് കോര്‍മത്ത് ,ഷകീബ് കൊളക്കാടന്‍ എന്നിവര്‍ മൊമെന്റോ നല്‍കി ആദരിച്ചു.

ഫോറത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ചീഫ് കോഡിനേറ്റര്‍ റാഷിദ് ഖാസ്മി അവതരിപ്പിച്ചു .ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ കെ .സി .എം അബ്ദുല്ല നന്ദിയും പറഞ്ഞു. ജേര്ണലിസ്‌റ് ട്രെയിനിങ് പ്രോഗ്രാം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും റിംഫ് കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ ഷംനാദ് കരുനാഗപ്പള്ളി ,നവാസ്ഖാന്‍ പത്തനാപുരം ,സലിം പള്ളിയില്‍ ,സൈഫ് കൂട്ടുങ്ങല്‍ ,ഫരീദ് ജാസ് ,റസിയ സലിം തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി.

ഷകീബ് കൊളക്കാടന്‍ നയിച്ച ക്വിസ്സ് മത്സരവും റഷീദ് ഖാസിമിയുടെ നേതൃത്വത്തില്‍ സ്‌പോട് ഗെയിമും നടന്നു. ഉബൈദ് എടവണ്ണ,റബീഹ് മുഹമ്മദ് എന്നിവര്‍ അവരുടെ പ്രവാസജീവിത അനുഭവങ്ങല്‍ പങ്കുവെച്ചു .സുഹൈബ് ,ഷഫീക് കിനാലൂര്‍ ,അഫ്താബ് റഹ്മാന്‍ ,ജലീല്‍ ആലപ്പുഴ ,റിജോ വി ഇസ്മായില്‍ ,സി .എം .റ്റി ഫൈസല്‍ ,ജയന്‍ കൊടുങ്ങലൂര്‍ ,നൗഫല്‍ പാലക്കാടന്‍ ,ഷിബു ഉസ്മാന്‍ ,ഇബ്രാഹിം സുബുഹാന്‍ ,നാദിര്‍ഷ ,ഷിഹാബുദ്ധിന്‍ കുഞ്ജിസ് ,നിഖില സമീര്‍ ,നിഷാത്ത് ,മുജീബ് ,ഷാനവാസ് ,കബീര്‍ പാവുമ്പ ,നജാത്ത് ,സമീഷ് സജീവന്‍ ,സുധിര്‍ എന്നിവര്‍ സമ്മാന വിതരണം നിര്‍വ്വഹിച്ചു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ

Advertisement