എഡിറ്റര്‍
എഡിറ്റര്‍
റിയ-‘ഫെബര്‍ കാസില്‍ ഇമ്പ്രെഷന്‍സ് 2017’ ചിത്ര രചനാ മത്സരം മെയ് അഞ്ചിന്
എഡിറ്റര്‍
Thursday 27th April 2017 11:54am

റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്റെ (റിയ )പതിനേഴാമത് വാര്‍ഷികത്തോടനുബന്ധിച്ചു റിയാദിലെ ഏഷ്യന്‍ രാജ്യങ്ങളിലെ കുട്ടികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഫെബര്‍ കാസിലുമായി ചേര്‍ന്ന് ‘റിയ -ഫെബര്‍ കാസില്‍ ഇമ്പ്രെഷന്‍സ് 2017’ എന്ന പേരില്‍ എക്‌സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തില്‍ മെയ് 5 വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ട് മുതലാണ് മത്സരങ്ങള്‍.

മത്സരാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പ്രായം മത്സര ദിവസം അഞ്ചിനും പതിനെട്ടിനും ഇടയിലുമായിരിക്കണം. റിയാദിലെ ഇന്ത്യന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്.

വൈകുന്നേരം സാംസ്‌ക്കാരിക സമ്മേളനവും ഐഡിയ സ്റ്റാര്‍ സിംഗര്‍ ജോബി ജോണ്‍ നയിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക് ജോണ്‍ ക്‌ളീറ്റസ് (0502493408), ഉമ്മര്‍കുട്ടി (0558872584), ബിനു (0502155416), ജോര്‍ജ് ജേക്കബ് (0572827965) എന്നിവരെ വൈകുന്നേരം 5 മണിക് ശേഷം ബന്ധപ്പെടാം.

ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ http://www. 123contactform. com/form-1393915/RIA
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement