എഡിറ്റര്‍
എഡിറ്റര്‍
രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോത്സവത്തിനു വര്‍ണ്ണാഭമായ സമാപനം
എഡിറ്റര്‍
Tuesday 14th November 2017 10:29pm

 

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോത്സവത്തിനു വര്‍ണ്ണാഭമായ സമാപനം. എക്‌സിറ്റ് 18 ലെ നോഫാ ഓഡിറ്റോറിയത്തില്‍ 14 സെക്ടറുകളില്‍ നിന്നു 600 ലേറെ പ്രതിഭകളാണ് നാലുവേദികളിലായി കഴിഞ്ഞ രണ്ടു ദിവസം മാറ്റുരച്ചത്.


Also Read: റാം റഹീം ജയിലിന് പുറത്തോ? ഇതുവരെ റാം റഹീമിനെ ജയിലില്‍ കണ്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി സഹതടവുകാരന്‍


പ്രവാസത്തിന്റെ കലാസാഹിത്യ അഭിരുചികളുമായി റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കലാപ്രതിഭകളുടെ സംഗമം അക്ഷരാര്‍ത്ഥത്തില്‍ ശ്രദ്ധേയമായി. ബഷീര്‍ മിസ്ബാഹിയുടെ ഖുര്‍ ആന്‍ പാരായണത്തോടെ ആരംഭിച്ച സാഹിത്യോത്സവ സമാപന സമ്മേളനം അബൂബക്കര്‍ അന്‍വരിയുടെ അദ്യക്ഷതയില്‍ ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി എം .എന്‍ .നാരായണന്‍ ഉദ്ഘാടനം ചെയ്തു.

‘ദ ബെസ്റ്റ് ടീച്ചര്‍’ അവാര്‍ഡ് നേടിയ റിയാദ് ഇന്ത്യന്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ .ഷൗക്കത്ത് പര്‍വേ ശിനുള്ള ഉപഹാരം ഫൈസല്‍ മമ്പാട് സമ്മാനിച്ചു .സലിം പട്ടുവം സന്ദേശ പ്രഭാഷണം നടത്തി. ജോസഫ് അതിരുങ്കല്‍, ഡോ .റഹ്മത്തുള്ള, ജയചന്ദ്രന്‍ നെരുവമ്പ്രം , ഡോ. ഷാനു തോമസ്, ശിഹാബ് കൊട്ടുകാട്, നാസ്സര്‍ കാരന്തുര്‍, സുലൈമാന്‍ ഊരകം, അഷറഫ് വടക്കേവിള, റഫീഖ് പന്നിയങ്കര, ഹനീഫ് മുഹമ്മദ്, മുഹമ്മദ് മുസ്തഫ ,അലികുഞ് മുസ്ലിയാര്‍, ജാബിറലി പത്തനാപുരം ,സിറാജ് വേങ്ങര ,മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ ,ഷുക്കൂര്‍ ചെട്ടിപ്പടി ,കബീര്‍ ചേളാരി ,സലാം വടകര ,അബ്ദുള്‍നാസര്‍ അഹ്സനി ,ഷമീര്‍ രണ്ടത്താണി എന്നിവര്‍ സംസാരിച്ചു.


Dont Miss: ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണം; അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി


‘ഫാസിസത്തിനെതിരെ സാംസ്‌ക്കാരിക പ്രതിരോധം ‘എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്ര രചനയും ഫോട്ടോ പ്രദര്‍ശനവും ജയചന്ദ്രന്‍ നെരുവമ്പ്രം ഉദ്ഘാടനം ചെയ്തു .ആര്‍ .എസ് .സി എല്ലാവര്‍ഷവും നടത്തിവരാറുള്ള ബുക്ക് ടെസ്റ്റിനുള്ള ഇമാം വഹാബി ഇസ്മയിലിന്റെ ‘മുഹമ്മദ് (സ ) ദ ലാസ്റ്റ് പ്രോഫറ്റ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം സ്വാലിഹ് സഹ്റാനി ജീപ്പാസ് എം .ഡി ശംസുദിന് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു .മുനീര്‍ അടിവാരം സ്വാഗതവും ബഷീര്‍ മാസ്റ്റര്‍ നാദാപുരം നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷിബു ഉസ്മാന്‍, റിയാദ് ബ്യുറോ

Advertisement