എഡിറ്റര്‍
എഡിറ്റര്‍
അല്‍ഖര്‍ജ്ജ് രിസാല സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു
എഡിറ്റര്‍
Tuesday 7th November 2017 2:20pm

റിയാദ് :അല്‍ഖര്‍ജ്ജ് രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോത്സവ് യമാമയിലെ അല്‍ഇന്‍സ് ഇസ്ത്രാഹില്‍ നടന്നു .സെക്ടര്‍ ചെയര്‍മാന്‍ റഫീഖ് അസ്ഹരിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ലത്തീഫ് തെച്ചി ഉദ്ഘാടനം ചെയ്തു.

സാദിഖ് സഖാഫി കൊളത്തൂര്‍ ആമുഖ പ്രസംഗം നടത്തി . ഡോക്ടര്‍ സയ്യിദ് ഹാഷിം (കിങ്ങ് ഖാലിദ് ഹോസ്പിറ്റല്‍ ),ഡോക്ടര്‍ മുഹമ്മദ് സാലിം (അസി .പ്രൊഫസര്‍ സദ്ദാം യൂണിവേഴ്‌സിറ്റി ),പ്രൊഫ:ജാഫര്‍ വടകര(സദ്ദം യൂണിവേഴ്‌സിറ്റി ),,മുഹമ്മദ് അലി ദാരിമി പെരുമുഖം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഇസ്മായില്‍ തളിപ്പറമ്പ് സ്വാഗതവും സഫീര്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു .കലാമത്സരങ്ങളില്‍ കിഡ്‌സ് ,പ്രൈമറി ,ജൂനിയര്‍ ,സെക്കന്ററി ,സീനിയര്‍ ,കുടുംബിനികള്‍ എന്നി വിഭാഗങ്ങളിലായി 67 ഇനങ്ങളില്‍ 200 ലധികം കലാപ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുത്തു .

ഖര്‍ജ്ജ് സൂഖ് (170പോയിന്റ് ),ന്യൂ സനയ്യ (79പോയിന്റ് ),കുവൈറ്റ് സൂഖ് (48പോയിന്റ് )എന്നി യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി .സാഹിത്യോത്സവ് സമാപന സമ്മേളനം ആര്‍ .എസ് .സി നാഷണല്‍ കലാലയ കണ്‍വീനര്‍ സലിം പട്ടുവം ഉദ്ഘാടനം ചെയ്തു .

കബീര്‍ ചേളാരി ,ബഷീര്‍ മിസ്ബാഹി ,മുജീബ് തുവ്വക്കാട് എന്നിവര്‍ സംസാരിച്ചു .വിജയികള്‍ക്കുള്ള അവാര്‍ഡ്ദാനം ഭാരവാഹികളായ മുഹമ്മദലി ദാരിമി പെരുമുഖം ,ഗഫൂര്‍ മുസലിയാര്‍ വേങ്ങര ,സ്വാലിഹ് മാട്ടൂല്‍ ,ഉമറലി കോട്ടക്കല്‍ ,മന്‍സൂര്‍ തങ്ങള്‍ ,ഷബീറലി തങ്ങള്‍ ,അമീന്‍ ഓച്ചിറ ,റഫീഖ് പുളിക്കല്‍ എന്നിവര്‍ നിര്‍വ്വഹിച്ചു .

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ

Advertisement