ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ലോകത്തിലെ ഏറ്റവും കൂടുതല്‍ നീളമുള്ള നഖത്തിന്റെ ഉടമ 66 വര്‍ഷത്തിനുശേഷം നഖംവെട്ടി
ന്യൂസ് ഡെസ്‌ക്
Thursday 12th July 2018 11:31am

 

പൂനെ: ലോകത്തിലെ ഏറ്റവും നീളമുള്ള നഖത്തിന്റെ ഉടമയെന്ന ഗിന്നസ് റെക്കോര്‍ഡിനുടമയായ പൂനെ സ്വദേശി ശ്രീധര്‍ ചില്ലാല്‍ നഖം വെട്ടി. 66 വര്‍ഷത്തിനുശേഷമാണ് ശ്രീധര്‍ നഖംവെട്ടുന്നത്.

82കാരനായ അദ്ദേഹത്തിന്റെ നഖങ്ങള്‍ക്കാകെ 909,6 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്നു. 1952ല്‍ തന്റെ പതിനാലാം വയസുമുതല്‍ അദ്ദേഹം നഖം വളര്‍ത്താന്‍ ആരംഭിച്ചതാണ്. അദ്ദേഹവും സുഹൃത്തുമായുള്ള വഴക്കിനിടെ ടീച്ചറുടെ നഖം പൊട്ടിപ്പോയതിനെ തുടര്‍ന്ന് ടീച്ചര്‍ വഴക്കു പറഞ്ഞതാണ് നഖം വളര്‍ത്തുന്നതിലേക്കെത്തിയത്.


Also Read:മോദി സമ്പൂര്‍ണ പരാജയം: ഹരിയാനയിലെ രണ്ട് ബി.ജെ.പി നേതാക്കള്‍ രാജിവെച്ചു


നീണ്ട നഖം പരിപാലിക്കുന്നതിന്റെ ബുദ്ധിമുട്ട് തനിക്ക് അറിയില്ല എന്നു പറഞ്ഞായിരുന്നു ടീച്ചര്‍ അദ്ദേഹത്തെ വഴക്കു പറഞ്ഞത്. ടീച്ചറുടെ വെല്ലുവിളി ഏറ്റെടുത്ത അദ്ദേഹം ജീവിതകാലം മുഴുവന്‍ നഖം പരിപാലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

‘ ആ ടീച്ചര്‍ ഇപ്പോള്‍ മരിച്ചോ ഇല്ലയോ എന്ന് എനിക്കറിയാം. പക്ഷേ നിങ്ങള്‍ എന്നെ വഴക്കു പറഞ്ഞ ആ കാര്യം ഞാനൊരു വെല്ലുവിളിയായി എടുത്തു. ആ വെല്ലുവിളി ഞാന്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഞാന്‍ ഇവിടെ എത്തിയിരിക്കുന്നു.’ എന്നാണ് ചില്ലാല്‍ പറയുന്നത്.


Also Read:ക്രിസ്റ്റിയാനോയെ യുവന്റസ് വാങ്ങിയതിന് പിന്നാലെ ഫിയറ്റ് കാര്‍ കമ്പനിയില്‍ തൊഴിലാളി സമരം


അദ്ദേഹത്തിന്റെ തള്ളവിരലിലാണ് ഏറ്റവുമധികം നീളമുണ്ടായിരുന്നത്. 197.8 സെന്റീമീറ്ററായിരുന്നു തള്ളവിരലിന്റെ നീളം. 2015ലാണ് ലോകത്തിലെ ഏറ്റവും നീളമുള്ള നഖത്തിന്റെ ഉടമയെന്ന ഗിന്നസ് റെക്കോര്‍ഡ് അദ്ദേഹം സ്വന്തമാക്കുന്നത്.

ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ നടന്ന ആഘോഷ പരിപാടിയിലാണ് അദ്ദേഹം നഖം വെട്ടിയത്. ടൈംസ് സ്‌ക്വയറിലെ റിപ്ലെയിലെ ‘ബീലീവ് ഇറ്റ് ഓര്‍ നോട്ട്’ വിഭാഗത്തില്‍ പ്രദര്‍ശനത്തിനായി വെച്ചിരിക്കുകയാണ് വെട്ടിയ നഖം.

Advertisement