കൊവിഡ് പ്രതിരോധത്തിലെ വീഴ്ചസംഘപരിവാറും മോദിക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
രാമരാജ്യത്തിലൂടെ ഒഴുകുന്നത് പുണ്യനദിയായ ഗംഗയല്ല, ശവവാഹിനിയായ ഗംഗയാണ്. രാജ്യം ഭരിക്കുന്നത് നഗ്നനായ രാജാവാണ്,  പറഞ്ഞത് മറ്റാരുമല്ല. സംഘപരിവാര്‍ സംഘടനകള്‍ ഒരു കാലത്ത് പ്രകീര്‍ത്തിച്ച ഗുജറാത്തി കവി പാരുല്‍ ഖക്കറാണ്.
രാമരാജ്യത്തെ യഥാര്‍ത്ഥ അവസ്ഥ പറഞ്ഞ പാരുലിനെ ഇപ്പോള്‍ ദേശദ്രോഹിയെന്നും ഹിന്ദുവിരോധിയെന്നും മുദ്രകുത്തി രംഗത്തെത്തിയതും സംഘപരിവാര്‍ അനുകൂലികള്‍ തന്നെയാണ്.
ഗുജറാത്തിലെ ആര്‍.എസ്.എസ് മുഖപത്രമായ സാധനയുടെ സജീവപ്രവര്‍ത്തകനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ വിഷ്ണു പാണ്ഡ്യ ഒരിക്കല്‍ പറഞ്ഞത്, ഗുജറാത്തി സാഹിത്യത്തിന്റെ മുഖമാണ് പാരുല്‍ ഖക്കര്‍ എന്നായിരുന്നു. അത്തരത്തില്‍ സംഘപരിവാര്‍ ആഘോഷിച്ച കവിയാണ് രാജാവ് നഗ്നനാണെന്ന് ഉറക്കെ പറഞ്ഞതിന്റെ പേരില്‍  ഭക്തരുടെ രോക്ഷത്തിന് പാത്രമാകുന്നത്.