എഡിറ്റര്‍
എഡിറ്റര്‍
മോതിരത്തിലെ വിസ്മയം
എഡിറ്റര്‍
Thursday 28th March 2013 12:06pm

വിരലിനേക്കാളും വലിയ മോതിരമാണ് ഇപ്പോഴത്തെ പുതിയ ഫാഷന്‍. അധികം വലുപ്പമുള്ള മോതിരങ്ങള്‍ പെട്ടെന്ന് മറ്റുള്ളവരുടെ ശ്രദ്ധ നേടുമെന്നത് തന്നെയാണ് ഇത് ആളുകള്‍ ഇഷ്ടപ്പെടാന്‍ കാരണവും.

Ads By Google

മറ്റ് ആഭരണങ്ങളെല്ലാം അല്പം ലളിതമായിരിക്കുകയും മോതിരം വലുതായിരിക്കുകയും ചെയ്യുമ്പോള്‍ തന്നെ ആദ്യം കണ്ണെത്തുക വിരലിലേക്കായിരിക്കുമെന്നതില്‍ സംശയം വേണ്ട.

ഇത്തരം മോതിരങ്ങള്‍ക്ക് താരതമ്യേന വില കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. കുറഞ്ഞ വിലയിലും കൂടിയ വിലയിലും പല രൂപത്തിലും ഭാവത്തിലുമുള്ള മോതിരങ്ങള്‍ ഇന്ന് വിപണയില്‍ സുലഭമാണ്. ഡ്രസ് കോഡനുസരിച്ച് മോതിരം തിരഞ്ഞെടുക്കുന്നവരാണ് ഇന്ന് പലരും.

അതുകൊണ്ട് തന്നെ ഇന്ന് മോതിരങ്ങള്‍ക്കിടയില്‍ വൈവിധ്യങ്ങള്‍ ഏറെയാണ് താനും. മോതിരവിരലില്‍ എന്നത് പോലെ നടുവിരലില്‍ വലിയ മോതരിമണിയുന്നതും കൂടുതല്‍ എടുത്തുകാണിക്കും. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒരു പോലെ അണിയാവുന്ന ആഭരണാണ് മോതിരം.

വിരലിന്റെ വലുപ്പത്തിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന മോതിരങ്ങളും വിപണയിലുണ്ട്. ഏറ്റവും പുതിയ കോക്ടെയില്‍ റിംഗുകള്‍ക്കാണ് ഇന്ന് ആവശ്യക്കാരേറെ.

കോക്ടെയില്‍ പാര്‍ട്ടികളില്‍ അണിയുന്നതിനാലാണ് അവയ്ക്ക് ആ പേര് കിട്ടിയത്. 1950 കള്‍ മുതല്‍ തന്നെ ഇത്തരം മോതിരങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു.

Advertisement