ബിഗ് ബോസ് സീസണ്‍ മൂന്നില്‍ ഉണ്ടാകുമോ? മറുപടിയുമായി റിമി ടോമി
Entertainment
ബിഗ് ബോസ് സീസണ്‍ മൂന്നില്‍ ഉണ്ടാകുമോ? മറുപടിയുമായി റിമി ടോമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th January 2021, 9:07 pm

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് ആരംഭിക്കാനിരിക്കുകയാണ്. പുതിയ സീസണില്‍ ആരൊക്കെ പങ്കെടുക്കും എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.

ബിഗ് ബോസ് മൂന്നാം സീസണില്‍ പിന്നണി ഗായികയും അഭനേത്രിയുമായ റിമി ടോമി ഉണ്ടാകുമെന്ന തരത്തില്‍ വീഡിയോകളും വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് റിമി. എന്തിനാണ് തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് റിമി ചോദിക്കുന്നത്.

എന്തിനാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്? ഒരുപാട് പേര്‍ ചോദിക്കുന്നു ബിഗ് ബോസില്‍ ഉണ്ടോ എന്ന് ഇല്ലാ എന്ന് ഇവിടെ പറഞ്ഞാല്‍ കാര്യം കഴിഞ്ഞല്ലോ. വ്യാജ വാര്‍ത്തകളെ തരണം ചെയ്യാന്‍ ഇനി ഇതേ ഉള്ളു ഒരു വഴി,’ റിമി ഇന്‍സ്റ്റ്ഗ്രാമില്‍ എഴുതി.

 

താന്‍ ബിഗ് ബോസില്‍ പങ്കെടുക്കുമെന്ന തരത്തില്‍ പ്രചരിച്ച ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു റിമിയുടെ പ്രതികരണം.

റിമിയോട് ബിഗ് ബോസില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

അവസരം കിട്ടിയാലും പോകരുത്…. ഇപ്പോ ഉള്ള വില കൂടെ ആ പരിപാടി കളയുമെന്നാണ് ഒരു കമന്റ്. ഇപ്പോള്‍ ചെയ്യുന്ന പരിപാടികള്‍ നല്ലതാണെന്നും അതില്‍ പോകരുതെന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rimy Tomy explains she is not participating in coming Big Boss season 3