ഭദ്രന്റെ ജൂതനില്‍ നിന്നും റിമയെ മാറ്റി, പകരമെത്തുന്നത് മംമ്ത മോഹന്‍ദാസ്
malayalam movie
ഭദ്രന്റെ ജൂതനില്‍ നിന്നും റിമയെ മാറ്റി, പകരമെത്തുന്നത് മംമ്ത മോഹന്‍ദാസ്
ന്യൂസ് ഡെസ്‌ക്
Monday, 18th November 2019, 7:05 pm

കൊച്ചി: നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഭദ്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ജൂതന്‍ എന്ന സിനിമയില്‍ നിന്ന്  റിമ കല്ലിങ്കലിനെ മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭദ്രന്‍ പുതിയ ചിത്രവുമായി എത്തുന്നത്.

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രത്തില്‍ റിമയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്നും റിമയെ മാറ്റി പകരം മംമ്ത നായികയായി എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജോജുജോര്‍ജ് പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ശിക്കാര്‍, കനല്‍, നടന്‍ തുടങ്ങിയ സിനിമളൊരുക്കിയ എസ്. സുരേഷ് ബാബുവാണ് തിരക്കഥ. ലോകനാഥന്‍ ശ്രീനിവാസന്‍ ആണ് ജൂതന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. സുഷിന്‍ ശ്യാം സംഗീതം നല്‍കും. ബംഗ്ലാന്‍ കലാ സംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കും.

നിഗൂഢമായ ഒരു ഫാമിലി ത്രില്ലര്‍ ഹിസ്റ്റോറിക്കല്‍ കഥ പറയുന്ന ചിത്രത്തില്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത്.ഇന്ദ്രന്‍സ്, ജോയി മാത്യു തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും

അയ്യര്‍ ദി ഗ്രേറ്റ് , സ്ഫടികം, യുവതുര്‍ക്കി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഭദ്രന്‍ മോഹന്‍ ലാലിന്റെ ഉടയോന്‍ എന്ന ചിത്രത്തോടെ ഇടവേള എടുക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ