എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ രോഷം കാണുമ്പോള്‍’ നീ അറ്റാക്ക് വന്ന് ചാവുമെന്ന് ആഷിഖ് പറയാറുണ്ട്: മനസുതുറന്ന് റിമ
എഡിറ്റര്‍
Friday 17th November 2017 3:58pm

സിനിമയ്ക്കും നൃത്തത്തിനും വേണ്ടി ആത്മാവ് വില്‍ക്കാന്‍ തയ്യാറല്ലെന്ന് നടി റിമ കല്ലിങ്കല്‍. ശക്തമായ നിലപാട് എടുക്കണമെന്നാണ് വരുന്ന തലമുറയോട് തനിക്ക് പറയാനുള്ളതെന്നും റിമ വ്യക്തമാക്കുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിമ.

മനസിലുള്ളത് തുറന്ന് പറയാന്‍ പഠിക്കണം. വിട്ടുവീഴ്ച ചെയ്താല്‍ നമ്മുടെ വ്യക്തിത്വം പോകും. വലിയ താരങ്ങള്‍ എളിമയോടെ നിന്നാല്‍ അതാണ് വലിയ കാര്യങ്ങള്‍. തുടക്കക്കാര്‍ എളിമയോടും ബഹുമാനത്തോടും നിന്നാല്‍ അതിന്റെ പേരില്‍ ആരും സഹായിക്കില്ല. അതിനാല്‍ വേണ്ടകാര്യങ്ങള്‍ കൃത്യംകൃത്യമായി ആവശ്യപ്പെടാന്‍ പഠിക്കണം.


Dont Miss തീവ്രവാദമല്ല ജമ്മുകാശ്മീരിന്റെ പ്രധാനവെല്ലുവിളി നാര്‍കോ ടെററിസം: ഡി.ജി.പി. എസ്. പി. വെയ്ദ്


ഇവിടെ ആരെങ്കിലും എന്തെങ്കിലും ഔദാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്. പിന്നെ എന്തെങ്കിലും നിലപാടെടുക്കുന്നവരെ നാലുവഴിയില്‍ നിന്നും ആക്രമിക്കുന്ന രീതി ഇവിടെയുണ്ട്. അതിനേക്കാള്‍ ഇരട്ടി നമ്മളെ മനസിലാക്കി കൂടെ നില്‍ക്കുന്നവരുമുണ്ട്.

ഒതുക്കലുകള്‍ ചുറ്റും നടക്കുന്നുണ്ട്. റോളുകള്‍ നഷ്ടമാകുന്നുണ്ട്. അത്തരം അവസരം എനിക്ക് വേണ്ട. ആരെങ്കിലും വന്ന് അഭിനയിച്ചാല്‍ മതിയെന്ന തോന്നുന്ന കഥാപാത്രം കട്ടിയിട്ട് എന്താണ് കാര്യമെന്നും റിമ ചോദിക്കുന്നു.

പെണ്ണായി പിറന്നതില്‍ എപ്പോഴെങ്കിലും ദു:ഖിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പലവട്ടം എന്നായിരുന്നു റിമയുടെ മറുപടി. ഈ സമൂഹത്തില്‍ പെണ്ണിനെതിരെ നടക്കുന്നത് അനിഷ്ടങ്ങള്‍ മാത്രമാണ്. ഓരോ ദിവസവും ആ അവസ്ഥയോര്‍ത്ത് ദു:ഖിക്കാറുണ്ട്.

ആ രോഷത്തില്‍ നിന്നാണ് ഞാന്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. എന്റെ രോഷം കാണുമ്പോള്‍’ നീ അറ്റാക്ക് വന്ന് ചാവുമെന്ന് ആഷിഖ് തമാശ പറയും’. സ്ത്രീയുടെ എല്ലാ പരിഗണനയും ആസ്വദിച്ച് ജീവിക്കുന്ന എനിക്കുപോലും അങ്ങനെ തോന്നണമെങ്കില്‍ സാധാരണ പെണ്‍കുട്ടിയുടെ അവസ്ഥ എന്തായിരിക്കുമെന്നും റിമ ചോദിക്കുന്നു.

Advertisement