എഡിറ്റര്‍
എഡിറ്റര്‍
ഉഗാണ്ടയിലെ കഥയുമായി റിമ കല്ലിങ്കല്‍
എഡിറ്റര്‍
Tuesday 5th March 2013 11:37am

മലയാള സിനിമയില്‍ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുത്ത റിമാ കല്ലിങ്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയായ താരം തന്നെയാണ്.

Ads By Google

ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ച റിമ പിന്നീട് ചെയ്ത ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയതായിരുന്നു. ഒരു പക്ഷേ മലയാള സിനിമയില്‍ അതുവരെ നായികമാര്‍ക്ക് എത്താന്‍ കഴിയാത്തിടത്ത് വരെ റിമയുടെ അഭിനയപ്രതിഭ എത്തിയിരുന്നു.

അഭിനയ രംഗത്ത് പുതുമ ആഗ്രഹിക്കുന്ന റിമയെ തേടിയെത്തുന്നതും വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ തന്നെയാണ്.
ഇതുവരെ അഭിനയിച്ച റോളുകളില്‍ നിന്നെല്ലാം മാറി ഒരു പുതിയ വേഷത്തില്‍ എത്തുകയാണ് റിമ.

ഇത്തവണ ആക്ഷന്‍ നായികയായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. രാജേഷ് നായരുടെ  എസ്‌കേപ്  ഫ്രം ഉഗാണ്ട എന്ന ചിത്രത്തിലാണ് റിമ മണിപ്പൂരി ആയോധനകലകളുമായി എത്തുന്നത്.

മൂന്ന് വയസുള്ള ഒരു കുട്ടിയുടെ അമ്മയുടെ റോളിലാണ് റിമ അഭിനയിക്കുന്നത്. തമിഴ്‌നടന്‍ പാര്‍ത്ഥിപനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി വേഷമിടുന്നു.

ഉഗാണ്ടയില്‍ അകപ്പെട്ടുപോയ ഒരു കുടുംബത്തിന്റെയും,  അവിടെ നിന്നും രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

സെപ്തബറിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. പൂര്‍ണ്ണമായും ആഫ്രിക്കന്‍ രാജ്യത്ത് ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷതയും കൂടി എസ്‌കേപ്  ഫ്രം ഉഗാണ്ടയ്ക്കുണ്ട്.

Advertisement