എഡിറ്റര്‍
എഡിറ്റര്‍
സേവനാവകാശ നിയമം ഇന്ന് മുതല്‍ നിലവില്‍ വരും
എഡിറ്റര്‍
Thursday 1st November 2012 1:38am

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് നിശ്ചിത സര്‍ക്കാര്‍ സേവനം ഉറപ്പുനല്‍കുന്ന സേവനാവകാശ നിയമം ഇന്ന് മുതല്‍ കേരളത്തില്‍ പ്രാബല്യത്തില്‍ വരും. ഈ നിയമം അനുശാസിക്കുന്നതിനനുസരിച്ച് സേവനങ്ങള്‍ ലഭ്യമാക്കാതിരുന്നാല്‍ പരാതി നല്‍കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാവും.

Ads By Google

സേവനങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പിഴയടക്കമുള്ള ശിക്ഷകള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. ആദ്യ ഘട്ടത്തില്‍ 13 സേവനങ്ങളാണ് ലഭ്യമാക്കുക. യു.ഡി.എഫ് സര്‍ക്കാറിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സേവനാവകാശ നിയമം. ഇന്ത്യയില്‍ ഈ നിയമം നടപ്പിലാക്കുന്ന പതിമൂന്നാമത്തെ സംസ്ഥാനമാണ് കേരളം.

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇനി മുതല്‍ കാലപരിധി നിശ്ചയിക്കും. പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ ഇനി മുതല്‍ അപ്പീല്‍ അധികാരികളും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉണ്ടാകണമെന്നാണ് വ്യവസ്ഥ.

ആദ്യഘട്ടത്തില്‍ 13 സര്‍ക്കാര്‍ സര്‍വ്വീസ് സേവനങ്ങല്‍ക്ക് പുറമെ പോലീസ് വകുപ്പിന്റെ ഒമ്പത് സേവനങ്ങളുമാണ് ഈ നിയമം വഴി ലഭ്യമാക്കുക.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ജാതി,വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, പഞ്ചായത്തുമായി ബന്ധപ്പെട്ട ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കുടിവെള്ള കണക്ഷന്‍, വൈദ്യുതി കണക്ഷന്‍ തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ ഈ നിയമം വഴി ലഭ്യമാക്കുന്ന പ്രധാനപ്പെട്ട സേവനങ്ങള്‍.

Advertisement