എഡിറ്റര്‍
എഡിറ്റര്‍
മഹാരാഷ്ട്രാ ബീഫ് നിരോധനത്തെ സ്വകാര്യത കേസിലെ വിധി ബാധിക്കുമെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Friday 25th August 2017 2:03pm

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തിനെതിരായ ഹര്‍ജിയെ സ്വകാര്യത മൗലികാവകാശമാണെന്ന കോടതി വിധി ബാധിക്കുമെന്ന് സുപ്രീം കോടതിയുടെ വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ ബീഫ് കൈവശംവെയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഈ കോടതി വിധി ബാധിക്കുമെന്നാണ് സുപ്രീം കോടതി വെള്ളിയാഴ്ച വ്യക്തമാക്കിയത്.

മഹാരാഷ്ട്രയിലെ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ബോംബെ ഹൈക്കോടതി വിധിയ്‌ക്കെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബീഫ് നിരോധനത്തിനെതിരായ അപ്പീല്‍ തീര്‍പ്പാക്കുന്നതില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായം പ്രധാനപ്പെട്ടതാണെന്ന് ഒരു അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.


Also Read:മുത്തലാഖിന്റെ പേരിലുള്ള ആദ്യ അറസ്റ്റ്: ഗര്‍ഭിണിയായ ഭാര്യയെ തലാഖ് ചൊല്ലിയ 30കാരന്‍ അറസ്റ്റില്‍


‘അതെ ആ വിധിയ്ക്ക് ഈ വിഷയത്തെ ബാധിക്കും.’ ബെഞ്ച് വ്യക്തമാക്കി.

ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയെന്നത് ഒരാളുടെ സ്വകാര്യതയായി ഇപ്പോള്‍ സംരക്ഷിക്കപ്പെട്ടിരിക്കുകയാണെന്ന് അഭിഭാഷകയായ ഇന്ദിരാ ജെയ്‌സിങ് ഹര്‍ജിക്കാര്‍ക്കുവേണ്ടി കോടതിയെ അറിയിക്കുകയായിരുന്നു.

സ്വകാര്യതാ കേസിലെ സുപ്രീം കോടതി വിധി കഴിഞ്ഞദിവസമാണ് പ്രസ്താവിച്ചത്. എന്ത് ധരിക്കണം, എന്തു കഴിക്കണം എന്നത് മറ്റൊരാളോട് പറയാന്‍ ആര്‍ക്കും അവകാശമില്ല. ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാകുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Advertisement