എഡിറ്റര്‍
എഡിറ്റര്‍
പി.വി അന്‍വര്‍ എം.എല്‍.എ ഭൂപരിധി നിയമം ലംഘിച്ചെന്ന് വിവരാവകാശ രേഖകള്‍; കൈവശമുള്ളത് 207.84 ഏക്കര്‍ ഭൂമി
എഡിറ്റര്‍
Thursday 26th October 2017 3:54pm

തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എ ഭൂപരിധി നിയമം ലംഘിച്ചെന്നതിന്റെ വിവരവകാശ രേഖകള്‍ പുറത്ത് വന്നു. 207.84 ഏക്കര്‍ ഭൂമിയാണ് എം.എല്‍.എയുടെ കൈവശമുള്ളതെന്ന് വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയില്‍ പറയുന്നത്.

സ്വകാര്യ വ്യക്തികള്‍ക്ക് പതിനഞ്ച് ഏക്കറില്‍ അധികം ഭൂമി കൈവശം വെക്കാനുള്ള അവകാശമില്ലെന്ന നിയമം നിലനില്‍ക്കെയാണ് എം.എല്‍.എയുടെ നഗ്നമായ നിയമ ലംഘനം.

ഈ വിവരങ്ങള്‍ ഒന്നും തന്നെ അന്‍വര്‍ തെരഞ്ഞടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മലപ്പുറത്തെ ഒരു കൂട്ടം വിവാരാവകാശ പ്രവര്‍ത്തകരാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.


Also Read കുട്ടിക്കാലത്ത് ആര്‍.എസ്.എസ് ശാഖയില്‍ അംഗം; വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എ.ബി.വി.പി സ്ഥാനാര്‍ത്ഥി; വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനെതിരെ അനില്‍ അക്കര എം.എല്‍.എ


അന്‍വറിന്റെ കൈവശമുള്ള ഭൂമി കാര്‍ഷികേതര ആവശ്യത്തിനായി ഉപയോഗിക്കുന്നതാണ് ഭൂപരിധി നിയമം ലംഘിച്ചാല്‍ അനുവദിച്ച പരിധിയുടെ ശേഷിക്കുന്ന ഭൂമി സര്‍ക്കാരിന് പിടിച്ചെടുക്കാനാവും. അന്‍വറിന്റെ കാര്യത്തില്‍ 188 ഏക്കര്‍ സര്‍ക്കാരിന് തിരിച്ചെടുക്കാനാവും.

നിലവില്‍ കൂടരഞ്ഞിയില്‍ ഉള്ള വിവാദ വാട്ടര്‍ തീ പാര്‍ക്കില്‍ പതിനൊന്ന് ഏക്കറോളം സ്ഥലം അന്‍വറിന്റെ പേരിലാണ്. അന്‍വറിന്റെ നിയമ ലംഘനവുമായി ബന്ധപ്പെട്ട പരാതി നിയമസഭാ സ്പീക്കര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും വിവരാവകാശ പ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്.

Advertisement