ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
world
യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ ട്രംപ് പുറത്താക്കി
ന്യൂസ് ഡെസ്‌ക്
Tuesday 13th March 2018 8:34pm

വാഷിംഗ്ടണ്‍: ട്രംപുമായി അഭിപ്രായ വ്യത്യാസമുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ പുറത്താക്കി. സി.ഐ.എയുടെ തലവന്‍ മൈക്ക് പാംപിയോയാണ് പുതിയ സെക്രട്ടറി. ജിന ഹാസ്പെല്‍ സി.ഐ.എയുടെ ആദ്യ വനിതാ ഡയറക്ടറാകും.

തങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരല്ലെന്ന് ടില്ലേഴ്‌സണെ പുറത്താക്കിക്കൊണ്ട് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളായ ടില്ലേഴ്സണ്‍ കഴിഞ്ഞ വര്‍ഷമാണ് ചുമതലയേറ്റിരുന്നത്.

ട്രംപിന്റെ ഉത്തരകൊറിയ, ഇറാന്‍, റഷ്യ വിദേശനയങ്ങളില്‍ ടില്ലേഴ്‌സണ്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മുന്‍ റഷ്യന്‍ ചാരന് നേരെ ഇംഗ്ലണ്ടില്‍ നടന്ന നാഡീവിഷ ആക്രമണത്തിലും സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി റഷ്യയെ കുറ്റപ്പെടുത്തിയിരുന്നു.

അതേ സമയം ടില്ലേഴ്‌സണെ വെള്ളിയാഴ്ച തന്നെ പുറത്താക്കിയിരുന്നെന്നും എന്നാല്‍ ആഫ്രിക്കന്‍ പര്യടനത്തിലായതിനാല്‍ പരസ്യമാക്കാതിരുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ ടില്ലേഴ്‌സണ്‍ അമേരിക്കയില്‍ തിരിച്ചെത്തി മണിക്കൂറുകള്‍ക്കകമാണ് പുറത്താക്കിയ വിവരം ട്രംപ് പ്രഖ്യാപിച്ചത്.

Advertisement