എഡിറ്റര്‍
എഡിറ്റര്‍
മമ്മൂട്ടിയുടെ പുത്തന്‍ പണം നേരത്തേയെത്തും; രഞ്ജിത്ത് ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
എഡിറ്റര്‍
Monday 10th April 2017 12:37pm

മമ്മൂട്ടി നായകനായെത്തുന്ന രഞ്ജിത്ത് ചിത്രം ‘പുത്തന്‍പണ’ത്തിന്റെ റിലീസ് തിയ്യതി നീട്ടിവെച്ചതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അണിയറക്കാര്‍ അറിയിച്ചു. മാത്രമല്ല നേരത്തേ പ്രഖ്യാപിച്ചതിനും ഒരു ദിവസം മുന്‍പേ ചിത്രം തിയേറ്ററുകളിലെത്തുമെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഈ മാസം 13-ന് ചിത്രം പുറത്തിറങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം 12-ആം തിയ്യതി ബുധനാഴ്ച തന്നെ പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 150-ലേറെ കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.


Don’t Miss: ‘രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുന്നവരുടെ തല വെട്ടും’; ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തു


മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ പുത്തന്‍ പണത്തിന്റെ റിലീസ് നീട്ടി വെയ്ക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചു എന്നാണ് നേരത്തേ പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ പുതിയ റിലീസ് തിയ്യതി ഔദ്യോഗികമായി അറിയിച്ചതോടെ ഇക്കാര്യത്തിലെ ആശയക്കുഴപ്പം നീങ്ങിയിരിക്കുകയാണ്.

നോട്ടു നിരോധനമുള്‍പ്പെടെയുള്ള പണവുമായി ബന്ധപ്പെട്ട പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഓം പ്രകാശാണ് ചിത്രത്തിന്റെ ക്യാമറ. മമ്മൂട്ടിയെ കൂടാതെ ഇനിയ, രണ്‍ജി പണിക്കര്‍, സായ്കുമാര്‍, സിദ്ദീഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ഷീലു എബ്രഹാം, അബു സലിം, ജോജു ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ട്രെയിലര്‍ കാണാം:

Advertisement