എഡിറ്റര്‍
എഡിറ്റര്‍
മുന്‍ ആര്‍മി ഡോക്ടര്‍ ഭാര്യയെ കൊന്ന് 300 കഷ്ണങ്ങളാക്കി
എഡിറ്റര്‍
Saturday 22nd June 2013 3:47pm

man

ഭുവനേശ്വര്‍: ഭാര്യയെ 300 കഷ്ണങ്ങളായി വെട്ടിമുറിച്ച മുന്‍ ആര്‍മി ഡോക്ടര്‍ അറസ്റ്റില്‍. ഒഡീഷയിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ശരീരം 300 കഷ്ണങ്ങളായി വെട്ടിമുറിക്കുകയായിരുന്നു.

71 കാരനായ സോമനാഥ് പരീദയാണ് 62 കാരിയായ ഭാര്യയെ വെട്ടിമുറിച്ചിട്ടത്. ഭാര്യാ സഹോദരന്‍ ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.

Ads By Google

വീട്ടിലെത്തിയ ഭാര്യ സഹോദരനെ സോമനാഥ് അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ വീട്ടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ച ഭാര്യാ സഹോദരന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സോമനാഥും ഭാര്യയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരുടെ മക്കള്‍ വിദേശത്താണ്. ഡോക്ടര്‍ക്കെതിരെ നേരത്തേ ഗാര്‍ഹിക പീഡനാരോപണങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

ഭാര്യയെ വെട്ടി കഷ്ണങ്ങളാക്കിയത് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Advertisement