എഡിറ്റര്‍
എഡിറ്റര്‍
വാദം പൊളിയുന്നു, പിടിച്ചെടുത്തത് 1000 രൂപയുടെ രണ്ടരലക്ഷം കോടി കള്ളപ്പണം മാത്രം; നോട്ടുനിരോധനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ട് റിസര്‍വ് ബാങ്ക്
എഡിറ്റര്‍
Wednesday 30th August 2017 6:45pm

 

ന്യൂദല്‍ഹി: നോട്ടുനിരോധനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ട് റിസര്‍വ് ബാങ്ക്. അസാധുവാക്കിയ 1000,500 നോട്ടുകളില്‍ 90 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ വാര്‍ഷിക വരുമാനറിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ടു നിരോധനത്തിനുശേഷം ഇതാദ്യമായാണ് റിസര്‍വ് ബാങ്ക് ഇതിന്റെ കണക്കുകള്‍ പുറത്തുവിടുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 8 നായിരുന്നു രാജ്യത്തെ 1000,500 രൂപയുടെ കറന്‍സികള്‍ നിരോധിച്ചത്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുക്കാനും ഭീകരവാദം തടയാനുമാണ് നിരോധനമെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.


Also Read: തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ഭയം; അധികാരം നിലനിര്‍ത്താന്‍ എളുപ്പവഴി തേടി യോഗി ആദിത്യനാഥ്


എന്നാല്‍ നോട്ടുനിരോധനകാലത്ത് 1000 രൂപയുടെ രണ്ടര ലക്ഷം കോടി കള്ളപ്പണം   മാത്രമാണ് പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1000 രൂപയുടെ ആകെ നോട്ടുകളില്‍ കണ്ടെത്തിയത് 0.0007 ശതമാനമാണ് തിരിച്ചെത്തിയത്. പുതിയ നോട്ടടിക്കാന്‍ 7965 കോടി രൂപയാണ് ചെലവായത്.

പിന്‍വലിച്ച 1000 രൂപയുടെ 6.7 ലക്ഷം കോടി രൂപയില്‍ 8900 കോടി രൂപ മാത്രമാണ് ഇനിയും തിരിച്ചുവരാത്തതുള്ളത്. അതായത് 1000 രൂപ കറന്‍സിയുടെ 99 ശതമാനവും തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

15.4 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് രാജ്യത്ത് പൊടുന്നനെ പിന്‍വലിച്ചത്. പിന്നീട് 2000 രൂപയുടെ കറന്‍സി റിസര്‍വ് ബാങ്ക് പുറത്തിറക്കി.

Advertisement