പട്ടിണി തടയാനുള്ള ചികിത്സാരീതി പൊണ്ണത്തടിയന്‍മാരെ സൃഷ്ടിച്ചുവെന്ന പഠനം
Health Tips
പട്ടിണി തടയാനുള്ള ചികിത്സാരീതി പൊണ്ണത്തടിയന്‍മാരെ സൃഷ്ടിച്ചുവെന്ന പഠനം
ന്യൂസ് ഡെസ്‌ക്
Friday, 19th July 2019, 2:03 pm

പൊണ്ണത്തടി ലോകമാകെ വ്യാപിക്കാനുള്ള കാരണം പട്ടിണി തടയാന്‍ ആവിഷകരിച്ച പദ്ധതി എന്ന് പഠനങ്ങള്‍. ന്യൂയോര്‍ക്കിലെ എന്‍യുയു സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ പഠനമാണ് ഇക്കാര്യം തെളിയിക്കുന്നത്.നമ്മുടെ മുന്‍ഗാമികളായ ആളുകളെ പൊണ്ണത്തടിയിലേക്ക് തള്ളിവിട്ടതിനെ കുറിച്ചാണ് പഠനറിപ്പോര്‍ട്ട്.1976ന് ശേഷമാണ് പൊണ്ണത്തടിയാന്‍ പെരുകിയത്. 2016ലെ ലോകാരോഗ്യസംഘടനയുടെ കണക്ക് അനുസരിച്ച് 1.9 ബില്യണില്‍പരം മുതിര്‍ന്ന ആളുകള്‍ പൊണ്ണത്തടിയന്മാരാണ്.

അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്റ് പ്രൊഡക്ടുകള്‍ക്കുള്ള (റേജ്) പ്രോട്ടീന്‍ റിസപ്റ്റര്‍ എന്ന രീതിയാണ് ഇത്. കോശങ്ങളില്‍ നിന്ന് കൊഴുപ്പിനെ വിഘടിപ്പിക്കുന്ന സംവിധാനമായാണ് റേജിന്റെ പ്രവര്‍ത്തനം. എലികളില്‍ റേജ് ഒഴിവാക്കുന്നതോടെ പൊണ്ണത്തടി ഇല്ലാതാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ട് വിഭാഗം എലികളിലാണ് ഗവേഷണം നടന്നത്.

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം നല്‍കി മൂന്ന് മാസശേഷം കൊഴുപ്പ് കോശങ്ങളില്‍ റേജ് ഇല്ലാത്ത എലികളുടെ തൂക്കം പരിശോധിച്ചപ്പോള്‍ മാറ്റം റേജ് മാറ്റം വരുത്താത്ത എലികളേക്കാള്‍ 75 ശതമാനം ഭാരം കുറവാണെന്ന് കണ്ടെത്തി. രണ്ട് സെറ്റ് എലികള്‍ക്കും ഒരേ അളവിലാണ് ഭക്ഷണം നല്‍കിയതും കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തിയതും.മറ്റൊരു പരീക്ഷണത്തില്‍ മാറ്റം വരുത്തിയ ഏലികളില്‍ നിന്ന് കൊഴുപ്പ് കോശങ്ങളിലാത്ത റേജിനെ സാധാരണ എലികളിലേക്ക് പറിച്ചുനടുകയും മൂന്ന് മാസം ഉയര്‍ന്ന കൊഴുപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഈ എലികള്‍ക്ക് പരിഷ്‌കരിക്കാത്തവയേക്കാള്‍ ഭാരം കുറവായിരുന്നു. പോഷകാംശങ്ങള്‍ കുറവായിരിക്കുമ്പോള്‍ ഊര്‍ജ്ജം സംഭരിക്കാനുള്ള സംവിധാനം ശരീരം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. എന്നാല്‍ ഒരുപാട് പോഷകങ്ങള്‍ ഉണ്ടാകുമ്പോഴും സമാന ഫലം തന്നെയാണ് ഉണ്ടാവുന്നത്. ഈ പരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് എന്തെന്നാല്‍ പട്ടിണി കിടക്കുമ്പോള്‍ വിശപ്പറിയാതിരിക്കാന്‍ ശരീരം തന്നെ ഒരു സംവിധാനം വികസിപ്പിക്കുന്നു. എന്നാല്‍ അമിതമായി ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന സെല്ലുലാര്‍ സമ്മര്‍ദ്ദം സമാനമായതിനാല്‍ കൊഴുപ്പ് വിഘടിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു.