എഡിറ്റര്‍
എഡിറ്റര്‍
‘വളച്ചൊടിച്ച് മടുത്തപ്പോ അടിച്ചുമാറ്റി’; ഒരു മാസം മുമ്പ് മറ്റൊരു മാധ്യമം പുറത്തു വിട്ട വാര്‍ത്തയെ എക്‌സ്‌ക്ലൂസിവാക്കി അര്‍ണബിന്റെ ചാനല്‍; പരിഹസിച്ച് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Monday 16th October 2017 6:24pm

ന്യൂദല്‍ഹി: വിവാദങ്ങളുടെ കൂട്ടുകാരനാണ് റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി. സംപ്രേക്ഷണം തുടങ്ങിയ അന്നു മുതല്‍ സംഘപരിവാറിന്റെ നാവായി പ്രവര്‍ത്തിക്കുന്ന ചാനലിനും വിവാദങ്ങള്‍ കൂട്ടായിരുന്നു. വാര്‍ത്തകള്‍ വളച്ചൊടിച്ചും ഇല്ലാത്ത വാര്‍ത്ത നല്‍കിയുമെല്ലാം റിപ്പബ്ലിക് വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ പുതിയ വിവാദത്തില്‍ ചെന്നു ചാടിയിരിക്കുകയാണ് റിപ്പബ്ലിക് ചാനല്‍. പുതിയ വിവാദം മോഷണമാണ്.

ഒരു മാസം മുമ്പ് മറ്റൊരു മാധ്യമം പുറത്തുവിട്ട ചിത്രം എക്സ്‌ക്ലൂസിവെന്ന് അവകാശപ്പെട്ട് റിപ്പബ്ലിക് ടിവി ചാനല്‍ സംപ്രേക്ഷണം ചെയ്തിരിക്കുകയാണ്. ജയ്ഷെ മുഹമ്മദ് തീവ്രവാദികളുടെ ചിത്രം തങ്ങളാണ് ആദ്യം പുറത്തുവിടുന്നതെന്നാണ് ചാനലിന്റെ അവകാശവാദം. ‘പത്രിക ന്യൂസ്’ ഏകദേശം ഒരു മാസം മുമ്പ് കശ്മീരിലെ തീവ്രവാദികളുടെ ചിത്രം പുറത്തുവിട്ടിരുന്നു.


Also Read: ‘ഞാനും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്’; മീ റ്റൂ ഹാഷ് ടാഗില്‍ അണിചേര്‍ന്ന് റിമയും സജിത മഠത്തിലും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


പത്രിക ഡോട്ട് കോം സെപ്റ്റംബര്‍ 20ന് പുറത്തുവിട്ട ചിത്രത്തില്‍ സ്വന്തം ലോഗോ വെച്ചാണ് റിപ്പബ്ലിക് ചാനല്‍ ഫോട്ടോ തങ്ങളുടേത് മാത്രമാക്കിയിരിക്കുന്നത്. സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഇതിനോടകം അര്‍ണബിന്റെ ചാനലിന്റെ മോഷണം കണ്ടെത്തി രംഗത്തെത്തിയിരിക്കുന്നത്. പരിഹാസത്തിനും ട്രോളുകള്‍ക്കും കുറവില്ല.

റിപ്പബ്ലിക് ചാനലിന്റെ വാര്‍ത്താട്വീറ്റ്  

പത്രികാ ഡോട്ട് കോമില്‍ വന്ന വാര്‍ത്ത   

Advertisement