എഡിറ്റര്‍
എഡിറ്റര്‍
‘നിങ്ങള്‍ പ്രശ്‌നം രാഷ്ട്രീയവത്കരിക്കരുത്;ഗൗരിയുടെ കൊലപാതകത്തിനെതിരെ പ്രതികരിച്ച പ്രകാശ് രാജിനെ തടഞ്ഞ് റിപ്ലബിക് ടി.വിയുടെ റിപ്പോര്‍ട്ടര്‍
എഡിറ്റര്‍
Thursday 7th September 2017 6:37pm

ബെഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസാരിച്ച പ്രകാശ് രാജിനെ തടഞ്ഞ് റിപ്പബ്ലിക്ക് ടി.വി റിപ്പേര്‍ട്ടര്‍. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം ഉറ്റസുഹൃത്തുക്കളില്‍ ഒരാളായ പ്രകാശ് രാജിന്റെ പ്രതികരണമാരാഞ്ഞ് എത്തിയ റിപ്പോര്‍ട്ടറോട് നമ്മുടെ ഭരണാധികാരികള്‍ ആരെന്ന് തീരുമാനിക്കാന്‍ നയരൂപീകരണം നടത്തുന്നവരെ തീരുമാനിക്കാന്‍ നമുക്ക് ശരിക്കും കഴിഞ്ഞിട്ടില്ല, ആരാണ് നമ്മുടെ ജീവിതത്തില്‍ ഈ അന്തരീക്ഷം കടത്തി വിടുന്നത് ?’ എന്ന് പ്രതികരിച്ച് തുടങ്ങിയപ്പോഴായിരുന്നു റിപ്പോര്‍ട്ടര്‍ പ്രകാശിനെ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പറഞ്ഞ് തടഞ്ഞത്.

35 വര്‍ഷക്കാലമായി ഗൗരിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ട് പ്രകാശ് രാജ് സംസാരിച്ച് തുടങ്ങിയത്. കല്‍ബുറുഗിയുടെ മരണത്തിന് സമാനമാണ് ഗൗരിയുടെ മരണമെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരു ശബ്ദത്തെ ഇല്ലാതാക്കുക എന്നതാണ് കൊലയ്ക്ക് പിന്നിലെ ഉദ്ദേശം എന്നാല്‍ ഇന്ന് ആ ശബ്ദം കൂടുതല്‍ ശക്തമാവുക മാത്രമാണ് ഉണ്ടായത്. നിങ്ങള്‍ക്ക് ഇങ്ങനെ ഒരു ശബ്ദത്തെ ഇല്ലാതാക്കാനാവില്ല. കൊലപാതകം ആരാണ് ചെയ്തതെന്ന് കണ്ടെത്തേണ്ടത് അന്വേഷണ ഏജന്‍സികളാണ് പക്ഷേ നമ്മെ ഭരിക്കേണ്ടത് ആരെന്ന് തീരുമാനിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല, ഈ അന്തരീക്ഷം ആരാണ് നമ്മുടെ ജീവിതത്തിലേക്ക് കടത്തി വിടുന്നതെന്ന് നമുക്ക് അറിയാനാവണം” എന്ന് അദ്ദേഹം പറഞ്ഞു


    Also Read ആ മെലിഞ്ഞ ശരീരത്തെ നിശ്ചലമാക്കാന്‍ ഏഴുവെടിയുണ്ടകള്‍      ആവശ്യമായിരുന്നില്ലല്ലോ;ഗാന്ധിജിക്കു പോലും അവര്‍ മൂന്നെണ്ണമല്ലേ ചെലവിട്ടുള്ളു; എം.ബി രാജേഷ്


ഉടനെ തന്നെ വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രകാശിനെ തടഞ്ഞ് കൊണ്ട് റിപ്പേര്‍ട്ടര്‍ പറഞ്ഞു എന്നാല്‍ താന്‍ രാഷ്ടിയവത്ക്കരിക്കുകയല്ലെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മറ്റ് ചോദ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ റിപ്പോര്‍ട്ടര്‍ ശ്രമിച്ചെങ്കിലും കൊലപാതകം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണെന്ന വാദത്തില്‍ തന്നെ പ്രകാശ് രാജ് ഉറച്ചു നിന്നു.

കൊല്ലപ്പെട്ട ഗൗരിയെ കാണാന്‍ വരുന്ന ജനകൂട്ടത്തെ കുറിച്ച് ചോദിച്ച റിപ്പോര്‍ട്ടറോട് ഇത് ഗൗരിയെ കൊന്നവര്‍ക്കുള്ള സന്ദേശമാണ് ഈ കൊലകൊണ്ട് ആ ശബ്ദത്തെ ഇല്ലാതാക്കാനാവില്ല എന്ന സന്ദേശം അവര്‍ക്ക് കിട്ടിക്കഴിഞ്ഞു. ആ ശബ്ദം കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിക്കുകകയാണന്നും പ്രകാശ് രാജ് പറഞ്ഞു. തുടര്‍ന്ന് ഏത് ശ്ബ്ദമെന്ന് ചോദിച്ച റിപ്പോര്‍ട്ടറോട് ഞങ്ങളുടെ ശബ്ദം എന്ന് അദ്ദേഹം മറുപടി നല്‍കി അത് കൂടുതല്‍ ശക്തമാവുകയാണെന്നും ജനകൂട്ടത്തെ നോക്കി അദ്ദേഹം പറഞ്ഞു.

ഗൗരിയുടെ കൊലപാതകം കേവലം രാഷ്ട്രീയപ്രശ്‌നമാത്രമാക്കരുതെന്നും അങ്ങിനെ ചെയ്താല്‍ ആളുകള്‍ അത് വരികള്‍ക്കിടയിലൂടെ വായിക്കുമെന്നും യഥാര്‍ത്ഥ കുറ്റവാളികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement