എഡിറ്റര്‍
എഡിറ്റര്‍
ഇന്റര്‍വ്യൂ ആദ്യം ഞങ്ങള്‍ക്ക് വേണം; റിയാന്‍ സ്‌കൂളില്‍ കൊല്ലപ്പെട്ട രണ്ടാം ക്ലാസുകാരന്റെ പിതാവില്‍ നിന്നും ടൈംസ് നൗ ചാനലിന്റെ ലേപല്‍ മൈക്ക് ഊരിമാറ്റി റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍
എഡിറ്റര്‍
Tuesday 12th September 2017 3:57pm

ന്യൂദല്‍ഹി: വിവാദങ്ങള്‍ക്കൊപ്പമല്ലാതെ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി വാര്‍ത്തകളില്‍ ഇടംനേടാറില്ല. ഏറ്റവും ഒടുവിലായി മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ചാനല്‍ സ്വീകരിച്ച നിലപാട് പോലും അങ്ങേയറ്റം തരംതാഴ്ന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. എങ്കിലും നിലപാടുകളിലൊന്നും ഒരു തരത്തിലുള്ള മാറ്റവും വരുത്താന്‍ ചാനല്‍ ഉദ്ദേശിക്കുന്നില്ലെന്നത് തന്നെയാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം വ്യക്തമാക്കുന്നത്.

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കൊല്ലപ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ അഭിമുഖം എടുക്കുന്നതിനിടെ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറിന്റെ അപമര്യാദയോടെയുള്ള പെരുമാറ്റമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.


Dont Miss ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നല്‍ മോചിതനായി


ടൈംസ് നൗവിനും റിപ്പബ്ലിക് ടിവിയ്ക്കും ലൈവ് ഇന്റര്‍വ്യൂ നല്‍കാമെന്ന് കുട്ടിയുടെ പിതാവ് സമ്മതിച്ചിരുന്നു. എന്നാല്‍ ടൈംസ് നൗവിന് അഭിമുഖം നല്‍കിക്കൊണ്ടിരിക്കെ ഇന്റര്‍വ്യൂ ആദ്യം തങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞ് റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ കുട്ടിയുടെ പിതാവിന്റെ ദേഹത്ത് നിന്നും ടൈംസ് നൗവിന്റെ ലേപല്‍മൈക്ക് തട്ടിമാറ്റുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ടൈംസ് നൗവിലെ ജീവനക്കാരി റിപ്ലബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടറെ പിടിച്ചുവെക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരെ തള്ളിമാറ്റി ലേപല്‍മൈക്ക് തട്ടിമാറ്റാനായി റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവര്‍ത്തക ശ്രമിക്കുകയായിരുന്നു. ആരോടോ ഫോണില്‍സംസാരിച്ചുകൊണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ നടപടി.

ഇതിന്റെ വീഡിയോ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം വീഡിയോ പ്രചരിച്ചതിന് പിന്നാലെ ചാനലിനെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി.

ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നതെന്നും ഇത് വളരെ മോശമായ കാര്യമാണെന്നുമാണ് പലരുടേയും പ്രതികരണം. ഇത് തരംതാഴ്ന്ന് ഒരു മാധ്യമവും പ്രവര്‍ത്തിക്കരുതെന്നും ഇനിയെങ്കിലും അര്‍ണബ് അത് മനസിലാക്കണമെന്നുമാണ് പലരും പറയുന്നത്.

Advertisement