'ജോണി ഡെപ്പെ മടങ്ങി വരു', പൈററ്റ്‌സ് ഓഫ് കരിബിയനിലേക്ക് തിരികെയെത്താന്‍ മാപ്പും പറഞ്ഞ് 2300 കോടി നല്‍കാന്‍ ഡിസ്‌നി തയ്യാറെന്ന് റിപ്പോര്‍ട്ട്
Entertainment news
'ജോണി ഡെപ്പെ മടങ്ങി വരു', പൈററ്റ്‌സ് ഓഫ് കരിബിയനിലേക്ക് തിരികെയെത്താന്‍ മാപ്പും പറഞ്ഞ് 2300 കോടി നല്‍കാന്‍ ഡിസ്‌നി തയ്യാറെന്ന് റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th June 2022, 10:33 pm

ലോക പ്രശസ്ത ചലച്ചിത്ര കഥാപാത്രമായ ക്യാപ്റ്റന്‍ ജാക്ക് സ്പാരോ എന്ന കടല്‍ക്കൊള്ളക്കാനായി ജോണി ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ ഡിസ്‌നി ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡും തമ്മിലുള്ള മാനനഷ്ടക്കേസിലെ അന്തിമ വിധി ഡെപ്പിന് അനൂകൂലമായതോടെയാണ് ഡിസ്‌നിയുടെ ഈ ചുവടുമാറ്റം.

വിധി വരുന്നതിന് മുമ്പ് കുറ്റാരോപിതനതായ ജോണി ഡെപ്പുമായുള്ള കരാറുകളില്‍ നിന്ന് നിരവധി ചലച്ചിത്ര നിര്‍മാണ കമ്പനികള്‍ പിന്മാറിയിരുന്നു. വിധി അനുകൂലമായ സാഹചര്യത്തിലാണ് ഡിസ്‌നി ഉള്‍പ്പടെ പല കമ്പനികളും വീണ്ടും കരാറുകള്‍ ഒപ്പിടാന്‍ ജോണി ഡെപ്പിനെ സമീപിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2300 കോടിയോളം രൂപയാണ് ഡിസ്‌നി ജോണിക്ക് നല്‍കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുകക്ക് ഒപ്പം തന്നെ ഔദ്യോഗികമായി ഖേദ പ്രകടനവും ഡിസ്‌നി നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight : Report says that disney appoliges and ready to gave 2300 cr to jhony deep to return in piartes of caribean movie series