ലെജന്‍ഡിന് ശേഷം ശരവണന്‍ അരുളിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു: റിപ്പോര്‍ട്ട്
Entertainment news
ലെജന്‍ഡിന് ശേഷം ശരവണന്‍ അരുളിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു: റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th August 2022, 6:05 pm

തെന്നിന്ത്യ മുഴുവന്‍ ഏറെ ചര്‍ച്ചയായ ചിത്രം ദ ലെജന്‍ഡിന് ശേഷം പുതിയ സിനിമയില്‍ അഭിനയിക്കാന്‍ വ്യവസായി ശരവണന്‍ അരുള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

പുതിയ ചിത്രത്തിനായി സംവിധായകനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അരങ്ങേറ്റ ചിത്രം പരാജയമായിരുന്നുവെങ്കിലും താരം അടുത്ത സിനിമയ്ക്കായി വലിയ ഒരുക്കങ്ങള്‍ നടത്തിയാവും പുതിയ ചിത്രത്തില്‍ എത്തുക എന്നാണ് സൂചന.

ജൂലൈ 28ന് തിയേറ്ററുകളില്‍ എത്തിയ ലെജന്‍ഡിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. മാസ് മസാല സിനിമകളുടെ എല്ലാ ചേരുവകളും ചേര്‍ന്നതാണ് സിനിമയെന്നായിരുന്നു ദ ലെജന്‍ഡ് എന്നാണ് റിലീസിന് ശേഷമുണ്ടായ പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.

ശാസ്ത്രജ്ഞനായ ശരവണന്‍ സ്വന്തം ഗ്രാമത്തിലേക്ക് വരുന്നതും തുടര്‍ന്ന് മെഡിക്കല്‍ മാഫിയക്കെതിരെയുള്ള അയാളുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ കഥ.

ജെ.ഡി ജെറിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഉര്‍വ്വശി റൗട്ടേല, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അന്തരിച്ച നടന്‍ വിവേകിന്റെ അവസാന സിനിമകളിലൊന്നാണിത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസായിരുന്നു ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. ഹാരിസ് ജയരാജ് സംഗീത സംവിധാനം ചെയ്ത പാട്ടുകള്‍ വലിയ തരംഗമായിരുന്നു. വൈരമുത്തു, കബിലന്‍, മദന്‍ കാര്‍ക്കി, പാ വിജയ്, സ്നേഹന്‍ എന്നിവരാണ് പാട്ടുകളെഴുതിയിരിക്കുന്നത്. പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാര്‍, നാസര്‍, മയില്‍സാമി, കോവൈ സരള, മന്‍സൂര്‍ അലിഖാന്‍ എന്നിങ്ങനെ വലിയ താരനിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Content Highlight: Report says that  After The Legend movie Saravanan Arul to start his next movie