എഡിറ്റര്‍
എഡിറ്റര്‍
പീഡനം ഇവിടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു; പരാതിപ്പെട്ടാല്‍ ഞങ്ങളോട് തീര്‍ക്കാന്‍ പറയും: ബി.എച്ച്.യു വിദ്യാര്‍ഥിനികള്‍ പറയുന്നു
എഡിറ്റര്‍
Monday 25th September 2017 7:34am

ലക്‌നൗ: പീഡനം ഇവിടുത്തെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞെന്ന് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വനിതാ വിദ്യാര്‍ഥികള്‍. അഡ്മിനിസ്‌ട്രേഷന്‍ ഇതിന് യാതൊരു പരിഹാരവും ചെയ്യുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

വ്യാഴാഴ്ച വൈകുന്നേരം ബൈക്കിലെത്തിയ സംഘം ക്യാമ്പസിലെ ഒരു വിദ്യാര്‍ഥിയെ ഉപദ്രവിച്ചതിനു പിന്നാലെ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നിരുന്നു. സഹിക്കാവുന്നതിലും അപ്പുറം നേരിട്ടതുകൊണ്ടാണ് ഇത്തരമൊരു പ്രതിഷേധവുമായി മുന്നോട്ടുവരേണ്ടി വന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

‘പൂവാലശല്യം ഇവിടെ പതിവാണ്. ആരും അത് ശ്രദ്ധിക്കാറില്ല. എന്തെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മാത്രമേ ആളുകള്‍ ഇതു ശ്രദ്ധിക്കൂ. ഞങ്ങള്‍ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയതാണ്. എന്നാല്‍ കാര്യങ്ങള്‍ നിങ്ങള്‍ തന്നെ പരിഹരിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു അവര്‍. അവരെ സംബന്ധിച്ച് വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ തന്നെ വളരെ ലേറ്റാണ്. ഈ അന്തരീക്ഷത്തില്‍ ഞങ്ങള്‍ക്ക് എങ്ങനെ അതിജീവിക്കാന്‍ കഴിയാം’ വിദ്യാര്‍ഥികള്‍ ചോദിക്കുന്നു.


Must Read: ആതിരയെ താമസിപ്പിച്ച കേന്ദ്രത്തില്‍ മിശ്രവിവാഹിതര്‍ക്ക് ക്രൂരപീഡനമെന്ന് വെളിപ്പെടുത്തല്‍; യോഗാകേന്ദ്രത്തിനെതിരെ കേസെടുത്തു


ക്യാമ്പസില്‍ സ്ഥിരം ശല്യം നേരിടുന്ന ചില റോഡുകളുണ്ടെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. ബി.എച്ച്.യു ഒരു ക്ലോസ്ഡ് ക്യാമ്പസാണ്. എന്നാല്‍ പ്രവേശന കവാടത്തില്‍ യാതൊരു സുരക്ഷാ പരിശോധനയും ഇല്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരുടെ കാര്യവും സുരക്ഷിതമല്ല. ‘ടീച്ചര്‍മാര്‍ പോലും സുരക്ഷിതരല്ല. ഞങ്ങളും മോശം കമന്റുകള്‍ കേള്‍ക്കേണ്ടിവരാറുണ്ട്.’ ഹിന്ദി ഡിപ്പാര്‍ട്ടുമെന്റിലെ ഒരു പ്രഫസര്‍ പറയുന്നു.

Advertisement