'റോസ് ഗിറ്റാറിനാല്‍'; രഞ്ജന്‍ വീണ്ടുമെത്തുന്നു
Movie Day
'റോസ് ഗിറ്റാറിനാല്‍'; രഞ്ജന്‍ വീണ്ടുമെത്തുന്നു
ന്യൂസ് ഡെസ്‌ക്
Thursday, 17th January 2013, 4:16 pm

നീണ്ട ഇടവേളയ്ക്ക് ശേഷം “റോസ് ഗിറ്റാറിനാല്‍” എന്ന പുതിയ ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ്. രണ്ടാംഭാവം, മീശമാധവന്‍, മനസ്സിനക്കരെ, അച്ചുവിന്റ അമ്മ, നരന്‍ എന്നീ ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച രഞ്ജന്‍ കുറച്ച് നാളായി തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.[]

ഫോട്ടോഗ്രാഫര്‍ക്ക് ശേഷം വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്ത് തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് രഞ്ജന്‍ ഇപ്പോള്‍. ടൂര്‍ണമെന്റിലൂടെ ശ്രദ്ധേയനായ മനുവാണ് ചിത്രത്തിലെ നായകാനുകന്നത്.

ജത് മേനോന്‍, റിച്ചാര്‍ഡ്, തമിഴ് നടി ആത്മിയ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

വര്‍ണ്ണചിത്രാ ബിഗ്‌സ്‌ക്രീന്‍ കളര്‍സ്‌റ്റെന്‍സില്‍ ഫിലിംസിന്റേയും ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മിക്കുന്നത്. ഷഹബാസ് അമനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. എട്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിന്റെ ഗാനരചനയിലും രഞ്ജന്‍ സ്പര്‍ശമുണ്ട്. കൂടാതെ ഒരു ഗാനവും രഞ്ജന്‍ പാടുന്നുണ്ട്. മൂങ്ങ എന്ന് തുടങ്ങുന്ന ഗാനമാണ് രഞ്ജന്‍ പാടുന്നത്.