എഡിറ്റര്‍
എഡിറ്റര്‍
കൊല്‍ക്കത്തയെ വീഴ്ത്താന്‍ റെനെയിച്ചായന്റെ ‘സര്‍പ്രൈസ്’; ബ്ലാസ്റ്റേഴ്‌സ് പഴയ ബ്ലാസ്റ്റേഴ്‌സ് അല്ലെന്നും പരിശീലകന്‍
എഡിറ്റര്‍
Thursday 16th November 2017 8:41pm

കൊച്ചി: ഐ.എസ്.എല്‍ നാലാം പൂരത്തിന് നാളെ തിരി തെളിയും. കൊച്ചിയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയെ നേരിടും. കരുത്തരായ ടീമുകള്‍ തമ്മിലുള്ള മത്സരം കാണികള്‍ക്ക് വിരുന്നാകുമെന്നത് യാതൊരു സംശയവുമില്ലാത്ത കാര്യമാണ്.

പുതുതായി ചുമതലയേറ്റെടുത്ത കോച്ച് റെനെ മ്യൂലസ്റ്റീനും ഏറെ പ്രതീക്ഷയോടെയാണ് മത്സരത്തെ കാണുന്നത്. ‘ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ഐ.എസ്.എല്‍ കരുത്ത് തെളിയിച്ചിട്ടുണ്ട്. തുടങ്ങിയെടുത്തു നിന്നും ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ട്. വിദേശ താരങ്ങളേയും പരിശീലകരേയും ലീഗ് ആകര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരുപാട് ഇംപ്രൂവ് ആയിട്ടുണ്ട്.’ റെനെ പറയുന്നു.

എടികെയെ ബ്ലാസ്‌റ്റേഴ്‌സിന് ഇതുവരേയും പരാജയപ്പെടുത്താന്‍ സാധിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം കഴിഞ്ഞ കഥയാണെന്നും പുതിയ സീസണില്‍ രണ്ട് ടീമും അടിമുടി മാറിയിട്ടുണ്ടെന്നും പുതിയ തുടക്കമായിരിക്കും ഇതെന്നുമായിരുന്നു റെനെയുടെ മറുപടി.


Also Read: ‘കോഹ്‌ലി ദേശീയ ഗാനത്തെ അപമാനിച്ചു’; ദേശീയ ഗാനത്തിനിടെ ചൂയിംഗ് ഗം ചവച്ചതിന് വിരാടിനെതിരെ വാളെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ കാണാം


അതേസമയം, മുന്‍ മാഞ്ചസ്റ്റര്‍ താരം ബര്‍ബറ്റോവ് ടീമിലെത്തുന്നത് ഇന്ത്യന്‍ താരങ്ങളുടെ പ്രൊഫഷണലിസ വര്‍ധിപ്പിക്കുമെന്നും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമൊക്കെ കളിച്ചിട്ടുള്ള താരത്തിന്റെ അനുഭവ സമ്പത്ത് ടീമിന് ഉപകാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നാളെ ബ്ലാസ്റ്റേഴ്‌സ് ഏത് ഫോര്‍മ്മാറ്റിലായിരിക്കും കളിക്കാനിറങ്ങുക എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ റെനെ തയ്യാറായില്ല. നാളത്തെ ലൈനപ്പ് സര്‍പ്രൈസ് ആയിരിക്കുമെന്നായിരുന്നു റെനെയിച്ചായന്റെ മറുപടി. ബ്ലാസ്റ്റേഴിസിലെ മലയാളി കതാരങ്ങളില്‍ ചിലര്‍ പ്രീ സീസണ്‍ ക്യമ്പില്‍ നിന്നും വിട്ടു നിന്നിരുന്നു. ഇന്ത്യന്‍ ദേശീയ ടീമിനൊപ്പം ചേരാനായിരുന്നു അവര്‍ വിട്ടു നിന്നത്. എന്നാല്‍ അതൊന്നും കളിയെ ബാധിക്കിലെന്നും പരിശീലകന്‍ പറയുന്നു.

Advertisement